d

മ്യൂണിക്ക്: ജർമ്മൻ സൂപ്പർ ഫുട്ബാളർ തോമസ് മുള്ളർ രാജ്യാന്തര ഫുട്ബാളിൽ നിന്ന് വിരമിച്ച്. ജർമ്മനി വേദിയായ യൂറോ കപ്പിൽ സ്‌പെയിൻ ചാമ്പ്യന്മാരായതിന് പിന്നാലെയാണ് വീഡിയോ സന്ദേശത്തിലൂടെ 34കാരനായ മുള്ളറുടെ വിരമിക്കൽ പ്രഖ്യാപനം. ക്വാർട്ടറിൽ സ്പെയിനോട് തോറ്റാണ് ജർമ്മനി പുറത്തായത്. ജർമ്മനിയുടെ 2014 ലെ ലോകകപ്പ് കിരീട നേട്ടത്തിന് പ്രധാന പങ്കുവഹിച്ച മുള്ളർ രാജ്യത്തിനായി 131 മത്സരങ്ങളിൽ നിന്നായി 45 ഗോളുകൾ നേടിയിട്ടുണ്ട്. 14 വർഷം ജർമ്മനിക്കായി ബൂട്ടണിഞ്ഞു. 2010ലെ ലോകകപ്പിൽ ഗോൾഡൻ ബൂട്ടും മികച്ചയുവതാരത്തിനുള്ള പുരസ്കാരവും മുള്ളർക്കായിരുന്നു കിട്ടിയത്. ക്ലബ് തലത്തിൽ 2008 മുതൽ ബയേൺ മ്യൂണിക്കിന്റെ താരമാണ്.