ch

ചേർപ്പ് : വല്ലച്ചിറ പുല്ലാനി പാടത്ത് നിന്ന് സ്‌കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂർ തറയിൽ വീട്ടിൽ റിജോയെയാണ് (25) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഡി.വൈ.എസ്.പി സുമേഷ്, ചേർപ്പ് ഇൻസ്‌പെക്ടർ കെ.ഒ.പ്രദീപ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത് . വല്ലച്ചിറ സ്വദേശിയുടെ ഹീറോ മാസ്‌ട്രോ സ്‌കൂട്ടറാണ് ചേർപ്പ് പുല്ലാനിപ്പാടത്ത് നിന്നും മോഷണം പോയത്.
തുടർന്ന് അന്വേഷണം നടത്തുകയും കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തതിൽ മോഷ്ടിച്ച സ്‌കൂട്ടറും കണ്ടെടുത്തു. നിരവധി മോഷണ കേസുകളിൽ പ്രതിയായ റിജോ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. മാള കടപ്പൂക്കരയിൽ നിന്ന് സ്‌കൂട്ടർ മോഷ്ടിച്ച കേസിൽ ജയിലിലായിരുന്നു. ഇരിങ്ങാലക്കുട, മാള, തൃശൂർ വെസ്റ്റ്, പുതുക്കാട്, തൃശൂർ മെഡിക്കൽ കോളജ്, കൊടുങ്ങല്ലൂർ, മതിലകം, കാട്ടൂർ, ചേർപ്പ് സ്റ്റേഷനുകളിലും ഇയാളുടെ പേരിൽ മോഷണക്കേസുണ്ട്. ചേർപ്പ് എസ്.ഐ ശ്രീലാൽ.എസ്, സീനിയർ സി.പി.ഒമാരായ പി.എ.സരസപ്പൻ, ഇ.എസ്.ജീവൻ, സി.പി.ഒമാരായ കെ.എസ്.ഉമേഷ്, എം.യു.ഫൈസൽ, കെ.എ.ഹസീബ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.