പട്ടാമ്പി: 1.45 കിലോഗ്രാം കഞ്ചാവുമായി അഥിതി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ടി.ഷനൂജും പാർട്ടിയും ചേർന്നാണ് രാഹുൽ കുമാർ ഷാ എന്ന പശ്ചിമ ബംഗാൾ സ്വദേശിയെ കഞ്ചാവുമായി പിടികൂടിയത്. റെയ്ഡിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) എൻ.ബി.ഷാജു, പ്രിവന്റിവ് ഓഫീസർ ശ്രീജിത്ത്, സിവിൽ എക്‌സൈസ് ഓഫീസർ ടി.പി.അനിൽകുമാർ, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ സന്ധ്യ, ആരതി, സിവിൽ എക്‌സൈസ് ഡ്രൈവർ ഷാജിർ എന്നിവർ പങ്കെടുത്തു.