v

ലോകത്ത് ജീവിക്കാൻ ഏറ്റവും അനുയോജ്യമായ 10 നഗരങ്ങളുടെ പട്ടികയിൽ മുന്നൽ വിയന്ന. ഓസ്ട്രിയൻ തലസ്ഥാനമായ വിയന മൂന്നാം തവണയാണ് പട്ടികയിൽ ഒന്നാം സ്ഥാനം നേടുന്നത്. പട്ടികയിൽ 98.4 സൂചിക മൂല്യവുമായി പട്ടികയിൽ വിയന ഒന്നാമതെത്തുന്നത്.

സ്ഥിരത, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ കാര്യത്തിൽ നഗരത്തിന് 100 മാർക്ക് ലഭിച്ചിട്ടുണ്ട് എങ്കിലും സംസ്‌കാരത്തിലും പരിസ്ഥിതി മാനദണ്ഡത്തിലും കുറച്ചുകൂടി ​മെച്ച​പ്പെടാനുണ്ട് ഈ നഗരം.

കോപൻഹേഗൻ ആണ് പട്ടികയിൽ രണ്ടാമത്. സൂറിച്ചും മെൽബണും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. കാൽഗറി, ജനീവ, സിഡ്നി, വാൻകൂവർ, ഒസാക, ഓക്ൾലാൻഡ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് നഗരങ്ങൾ.

ആഭ്യന്തരയുദ്ധത്താൽ അസ്ഥിരമാക്ക​പ്പെട്ട സിറിയയിലെ ഡമസ്കസ് ആണ് പട്ടികയിലെ ജീവിക്കാൻ ഏറ്റവും മോശമായ നഗരം. 173 നഗരങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടത്. രൂക്ഷമായ ഭവന പ്രതിസന്ധി മെൽബൺ, സിഡ്നി, വാൻകൂവർ എന്നീ നഗരങ്ങളുടെ സ്കോർ പിന്നോട്ടടിപ്പിച്ചു. സുസ്ഥിരത, ആരോഗ്യസംരക്ഷണം, സാംസ്കാരികം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന വികസനം എന്നിവയുടെ അടിസ്ഥാനത്തിലാണ് മികച്ച നഗരങ്ങളെ തെരഞ്ഞെടുത്തത്.