a

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഡോണൾഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി. പാർട്ടിയുടെ ദേശീയ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. വെ​ടി​യേ​റ്റ​ ​വ​ല​തു​ചെ​വി​യി​ൽ​ ​വെ​ള്ള​ ​നി​റ​ത്തി​ലെ​ ​ബാ​ൻ​ഡേ​ജ് ​ധ​രി​ച്ചാ​ണ് ​ട്രം​പ് ​ക​ൺ​വെ​ൻ​ഷ​നി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്,​​ സൗത്ത് കാരലൈന മുൻ ഗവർണറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി തുടങ്ങി പാർട്ടിയുടെ മുൻനിര നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷൻ വ്യാഴാഴ്ച അവസാനിക്കും.

അതേസമയം, അമേരിക്കൻ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ജെ.ഡി വാൻസിനെ പ്രഖ്യാപിച്ചു. സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ‍ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ മറികടന്നാണ് 39കാരനായ വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകുന്നത്. സമഗ്ര കൂടിയാലോചനകൾക്ക് ശേഷമാണ് വാൻസിനെ തിരഞ്ഞെടുത്തതെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചു. നിലവിൽ ഒഹായോ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന യു.എസ് സെനറ്ററാണ് വാൻസ്. രാഷ്ട്രീയ എതിരാളികൾക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തുന്നയാളാണ് വാൻസ്‌. നേരത്തെ ട്രംപിന്റെ കടുത്ത വിമർശകനായിരുന്നു വാൻസ്‌.

താരമായി ഉഷ ചിലുകുരി...

യു.എസ് രാഷ്ട്രീയത്തിലും ഇന്ത്യൻ സാന്നിധ്യം

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി പ്രഖ്യപനത്തിന് പിന്നാലെ ഇപ്പോൾ വാ‌ർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത് ജെ.ഡി വാൻസിന്റെ ഭാര്യ ഉഷ ചിലുകുരിയാണ് .

ആന്ധ്രപ്രദേശിൽ വേരുകളുള്ള ഉഷ അമേരിക്കയിലെ കാലിഫോർണിയയിലാണ് ജനിച്ചത്. ഇന്ത്യൻ കുടിയേറ്റക്കാരുടെ മകൾ. സാൻ ഡിയാഗോയിലായിരുന്നു കുട്ടിക്കാലം.

യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 2013ൽ യേൽ ലോ സ്കൂളിൽ നിയമപഠനം പൂർത്തിയാക്കി. ലോ സ്കൂളിലെ പഠനത്തിനിടെയാണ് ജെ.ഡി. വാൻസിനെ ഉഷ കാണുന്നതും പരിചയപ്പെടുന്നതും. നിയമ ബിരുദം നേടിയതിന് പിന്നാലെ 2014ൽ വാൻസ് ഉഷയുടെ ജീവിതപങ്കാളിയായി. ഹിന്ദു ആചാരപ്രകാരം ആയിരുന്നു വിവാഹം. ഇവാൻ, വിവേക്, മിറാബെൽ എന്നിവരാണ് ഉഷ-വാൻസ് ദമ്പതികളുടെ മക്കൾ.

സുപ്രീം കോടതി ജസ്റ്റിസുമാരായ ജോൺ റോബർട്ട്സിനും ബ്രെറ്റ് കവനോവിനും വേണ്ടി ക്ലർക്ക് ആയി നിയമരംഗത്തേക്ക്. കേംബ്രിഡ്ജിൽ ഗേറ്റ്സ് ഫെല്ലോ ആയിരിക്കെ രാഷ്ട്രീയത്തിൽ സജീവമായി. ഉഷയാണ് ഭർത്താവ് വാൻസിന്‍റെ രാഷ്ട്രീയ പ്രവേശനത്തിനും വളർച്ചയിലും സുപ്രധാന പങ്കുവഹിച്ചത്. 2016, 2022 വർഷങ്ങളിലെ സെനറ്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്ന ഉഷ, വാൻസിന്റെ രാഷ്ട്രീയ പരിപാടികൾക്ക് എല്ലാ പിന്തുണയും മാർഗനിർദേശവും നൽകാറുണ്ട്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉഷയ്ക്ക് വലിയ പങ്കുണ്ടെന്ന് വാൻസ് പറഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ഗ്രാമീണ വിഭാഗങ്ങളിലെ സാമൂഹ്യ തകർച്ചയെക്കുറിച്ചുള്ള ചിന്തകൾ ഏകോപിപ്പിക്കാനും 'ഹിൽബില്ലി എലജി' എന്ന ഓർമക്കുറിപ്പ് എഴുതാനും വാൻസിനെ സഹായിച്ചത് ഉഷയാണ്.