ന്യൂഡൽഹി : സർട്ടിഫിക്കറ്റിലെ പ്രായത്തിൽ ഒരു വയസ് കുറച്ചുവച്ചാണ് താൻ ചെറുപ്പകാലത്ത് കളിച്ചതെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് മിശ്ര. ജൂനിയർ തലത്തിൽ ക്രിക്കറ്റ് കളിക്കുന്ന കാലത്ത് തന്റെ പരിശീലകനാണ് വീട്ടുകാരുമായി സംസാരിച്ച് കൃത്രിമം കാട്ടാൻ മുൻകൈ എടുത്തതെന്നും ഒരു വർഷം കൂടി ഏജ് കാറ്റഗറിയിൽ തുടരാൻ വേണ്ടിയാണ് കോച്ച് ഇങ്ങനെ ചെയ്തതെന്നും മിശ്ര പറഞ്ഞു. ഇതിന്റെ നിയമവിരുദ്ധത
താൻ അറിഞ്ഞിരുന്നില്ലെന്നും മിശ്ര പറഞ്ഞു.
അമിത് മിശ്രയുടെ നിലവിലെ ഔദ്യോഗിക രേഖകൾ അനുസരിച്ച് ഇപ്പോൾ പ്രായം 41 ആണ്. ഇത് തെറ്റാണെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.