117 കായിക താരങ്ങളെയാണ് ഇന്ത്യ ഇക്കുറി ഒളിമ്പിക്സിന് അയയ്ക്കുന്നത്. ഇതിൽ മിക്കവരും യോഗ്യതാ മാർക്ക് മറികടന്നവരാണ്. വേൾഡ് റാങ്കിംഗ് ക്വാട്ടയിലൂടെയും യൂണിവേഴ്സൽ ക്വാട്ടയിലൂടെയും ബർത്ത് നേടിയവരും സംഘത്തിലുണ്ട്. 29 അംഗ ടീമിനെയാണ് അത്ലറ്റിക്സിൽ ഇന്ത്യ വിന്യസിക്കുന്നത്. 11 വനിതാ താരങ്ങളും 18 പുരുഷ താരങ്ങളും അടങ്ങുന്നതാണ് ഇന്ത്യൻ അത്ലറ്റിക് സംഘം. 21 താരങ്ങൾ അടങ്ങുന്ന ഷൂട്ടിംഗ് ടീമാണ് രണ്ടാമത്തെ വലിയ സംഘം. 16 കായിക ഇനങ്ങളിലാണ് ഇന്ത്യ പാരീസിൽ മത്സരിക്കുന്നത്. നാലാമത്തെ ഒളിമ്പിക്സിന് ഇറങ്ങുന്ന വെറ്ററൻ ടേബിൾ ടെന്നിസ് താരം അചാന്ത ശരത് കമലും രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടിയ പി.വി. സിന്ധുവുമാണ് പാരീസിലെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്നത്.
ആർച്ചറി
പുരുഷന്മാർ
ധിരാജ് ബൊമ്മദേവര, തരുൺദീപ് റായ്,
പ്രവീൺ ജാദവ്.
വനിതകൾ
ഭജൻ കൗർ,
അങ്കിത ഭഗത്,
ദീപിക കുമാരി.
അത്ലറ്റിക്സ്
പുരുഷന്മാർ
നീരജ് ചോപ്ര, കിഷോർ ജെന (ജാവലിൻ ത്രോ)
അവിനാഷ് സാബ്ലെ (3000 മീ. സ്റ്റീപ്പിൾ ചേസ്)
മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, സന്തോഷ് തമിഴരശൻ, രാജേഷ് രമേഷ് (4X400 മീറ്റർ റിലേ)
മിജോ ചാക്കോ കുര്യൻ (4X400 മീറ്റർ മിക്സഡ് റിലേ)
അക്ഷ്ദീപ് സിംഗ്, വികാസ് സിംഗ്, പരംജീത് (20 കി.മീ റേസ് വാക്ക് )
സുരാജ് പൻവാർ ( റേസ് വാക്ക് മിക്സഡ് മാരത്തോൺ)
അബ്ദുള്ള അബൂബേക്കർ, പ്രവീൺ ചിത്രവേൽ (ട്രിപ്പിൾ ജമ്പ്)
തജീന്ദർപാൽ സിംഗ് ടൂർ (ഷോട്ട്പുട്ട്)
സർവേഷ് കുശാരെ (ഹൈജമ്പ്)
ജെസ്വിൻ ആൾഡ്രിൻ (ലോംഗ് ജമ്പ്)
വനിതകൾ
കിരൺ പഹൽ (400 മീ. )
പരുൾ ചൗധരി (3000 മീ. സ്റ്റീപ്പിൾ ചേസ്)
പ്രിയങ്ക ഗോസ്വാമി (20 കി.മീ റേസ് വാക്ക് )
ജ്യോതിക,ശുഭ വെങ്കിടേശൻ, വിദ്യ രാംരാജ്, പൂവമ്മ (4X400 മീറ്റർ ),
പ്രാചി (4X400 മീറ്റർ മിക്സഡ് റിലേ), ജ്യോതി യരാജി (110 മീ.ഹർഡിൽസ്)
അന്നു റാണി ( ജാവലിൻ ത്രോ). അങ്കിത ധ്യാനി (5000 മീറ്റർ)
ബാഡ്മിന്റൺ
പുരുഷന്മാർ
എച്ച്.എസ് പ്രണോയ്.ലക്ഷ്യ സെൻ, ചിരാഗ് ഷെട്ടി,സാത്വിക് സായ് രാജ്
വനിതകൾ
പി.വി സിന്ധു, അശ്വനി പൊന്നപ്പ, തനിഷ ക്രാസ്റ്റോ.
ബോക്സിംഗ്
പുരുഷന്മാർ
അമിത് പംഗൽ,നിഷാന്ത് ദേവ്
വനിതകൾ
നിഖാത് സരിൻ, ലവ്ലിൻ ബോർഗോഹെയ്ൻ, പ്രീതി പൻവാർ,ജാസ്മിൻ ലംബോറിയ.
ഇക്വിസ്ട്രിയൻ
പുരുഷൻ
അനുഷ് അഗർവാല
പുരുഷ ഹോക്കി ടീം
ഹർമൻപ്രീത് സിംഗ് (ക്യാപ്ടൻ), പി.ആർ. ശ്രീജേഷ്, ജർമ്മൻ പ്രീത് സിംഗ്,അഭിഷേക്,മൻപ്രീത് സിംഗ്,ഹാർദിക് സിംഗ്, ഗുർജന്ത് സിംഗ്,സഞ്ജയ്,മൻദീപ് സിംഗ്, ലളിത് ഉപാദ്ധ്യായ്,സുമിത് വാൽമീകി,ഷേംഷേർ സിംഗ്,രാജ്കുമാർ പാൽ,അമിത് രോഹിതാസ്,വിവേക് പ്രസാദ്,സുഖ്ജീത് സിംഗ്.
ഗോൾഫ്
പുരുഷന്മാർ
ശുഭാങ്കർ , ഗഗൻജീത് ഭുള്ളർ.
വനിതകൾ
അദിതി അശോക്,
ദിക്ഷ ദാഗർ
ജൂഡോ
വനിത
തൂലിക മൻ
റോവിംഗ്
പുരുഷൻ
ബൽരാജ് പൻവർ
സെയ്ലിംഗ്
പുരുഷൻ
വിഷ്ണു ശരവണൻ
വനിത
നേത്ര കുമനൻ
ഷൂട്ടിംഗ്
പുരുഷന്മാർ
പൃഥ്വിരാജ് തൊണ്ടൈമാൻ,സന്ദീപ് സിംഗ്,സ്വപ്നിൽ കുശാലെ, ഐശ്വരി പ്രതാപ് സിംഗ് ടോമർ,സരബ് ജ്യോത് സിംഗ്, അർജുൻ ബബുത, അനിഷ് ഭൻവാല,അർജുൻ ചീമ,വിജയ്വീർ സിദ്ധു,അനന്ത് ജീത് നറുക്ക.
വനിതകൾ
ഇളവേണിൽ വാളറിവൻ,സിഫ്റ്റ് കൗർ സമ്ര,രാജേശ്വരി കുമാരി,റമിത ജിൻഡാൽ ,മനു ഭാക്കർ,അഞ്ജും മൗദ് ഗിൽ,ഇഷ സിംഗ്,റിഥം സാംഗ്വാൻ,ശ്രേയസി സിംഗ്,മഹേശ്വരി ചൗഹാൻ, റൈസ ധില്ളൻ.
സ്വിമ്മിംഗ്
പുരുഷൻ
ശ്രീഹരി നടരാജ്
വനിത
ധിനിദി ദേശിംഗു
ടേബിൾ ടെന്നിസ്
പുരുഷന്മാർ
അചാന്തശരത് കമൽ,ഹർമീത് ദേശായ്,മാനവ് തക്കർ
വനിതകൾ
മണിക ബത്ര, ശ്രീജ അകുല,അർച്ചന കാമത്ത്.
ടെന്നിസ്
പുരുഷന്മാർ
സുമിത് നാഗൽ,രോഹൻ ബൊപ്പണ്ണ,ശ്രീറാം ബാലാജി
വെയ്റ്റ്ലിഫ്ടിംഗ്
വനിത
മീരാഭായ് ചാനു
സായ്കോം
റെസ്ലിംഗ്
പുരുഷന്മാർ
അമൻ ഷെറാവത്ത്
വനിത
വിനേഷ് ഫോഗാട്ട്,
അന്തിം പംഗൽ,അൻഷു
മല്ലിക്,നിഷ ദഹിയ,
റീതിക ഹൂഡ.