പാലക്കാട്: മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ചിറ്റൂർ താലൂക്ക് ആശുത്രിയിൽ വച്ച് പാമ്പ് കടിയേറ്റത്.ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം നടന്നത്. ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ നിന്നാണ് പാമ്പുകടിയേറ്റത്. തുടർന്ന് ഗായത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് ഗായത്രിയുടെ മകളെ പനിയെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തത്. അതിനിടെ രാവിലെ യൂറിൻ പരിശോധിക്കാൻ ആവശ്യപ്പെട്ടു. തറയിൽ യൂറിൻ വീണത് തുടയ്ക്കാൻ ചൂലെടുക്കാൻ പോയ സമയത്താണ് ഗായത്രിയുടെ കെെയിൽ പാമ്പ് കടിക്കുന്നത്. അവിടെ പെരുച്ചാഴിയും എലിയും ഉൾപ്പെടെ ഉണ്ടെന്നും വൃത്തിഹീനമായ അവസ്ഥയാണെന്നും വാർഡ് മെബർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും ഗായത്രിയുടെ ബന്ധു പറഞ്ഞു.