കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എം.പി ആസാദിനെ നടുവിലിരുത്തി ഒപ്പന കളിച്ച് സഹപ്രവർത്തകരുടെ യാത്രയയപ്പ്. സേനയിൽ ഉദ്യോഗസ്ഥരും, സഹപ്രവർത്തകരും തമ്മിലുള്ള പ്രശ്നങ്ങളും, പൊലീസുകാരുടെ ജോലി ഭാരത്തെക്കുറിച്ചും സ്ഥിരം പരാതി ഉയരുന്നതിനിടയിലാണ് ഈ സ്നേഹ യാത്രയയപ്പ്. കണ്ണൂർ ജില്ലയിലെ ചക്കരക്കൽ പൊലീസ് സ്റ്റേഷനിലേക്കാണ് ആസാദ് സ്ഥലം മാറി പോകുന്നത്.
സർവീസ് തുടക്കത്തിൽ എസ്.ഐ ആയി ജോലി ചെയ്ത കണ്ണൂർ ജില്ലയിലെ ആലക്കോട് പൊലീസ് സ്റ്റേഷനിൽ നിന്ന് ട്രാൻസ്ഫറായപ്പോൾ ആ സ്റ്റേഷൻ അതിർത്തിയിലെ ഒരു റോഡിന് ആസാദ് റോഡെന്ന് പേര് നൽകി നാട്ടുകാർ അദ്ദേഹത്തിന് ആദരവ് നൽകിയിരുന്നു.
കാഞ്ഞങ്ങാട് ഉറക്കത്തിനിടെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘത്തിൽ ആസാദുമുണ്ടായിരുന്നു. പ്രതിയെ ദിവസങ്ങൾക്കുള്ളിൽ തന്നെ പിടികൂടിയിരുന്നു.