fixed

കൊച്ചി: വിപണിയിലെ ധനലഭ്യത കുറഞ്ഞതോടെ സ്ഥിര നിക്ഷേപങ്ങളുടെ സമാഹരണം വാണിജ്യ ബാങ്കുകൾ ഊർജിതമാക്കുന്നു. ഇതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ), ബാങ്ക് ഒഫ് ബറോഡ തുടങ്ങിയ ബാങ്കുകൾ ദീർഘ കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. 400 ദിവസത്തിലധികം കാലാവധിയുള്ള പ്രത്യേക നിക്ഷേപ പദ്ധതികൾക്കാണ് ബാങ്കുകൾ അധിക പലിശ നൽകുന്നത്.

ബാങ്ക് ഒഫ് ബറോഡ

ബാങ്ക് ഒഫ് ബറോഡ മൺസൂൺ ധമാക്ക നിക്ഷേപ പദ്ധതിയിൽ 399 ദിവസത്തേക്ക് 7.25 ശതമാനവും 333 ദിവസത്തേക്ക് 7.15 ശതമാനവും പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് അര ശതമാനം അധിക പലിശ നേടാനാകും.

എസ്.ബി.ഐ സ്ഥിര നിക്ഷേപം

എസ്.ബി.ഐയുടെ അമൃത് വ്യഷ്‌ടി 444 ദിവസത്തേക്ക് 7.25 ശതമാനം പലിശയാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് അര ശതമാനം അധിക പലിശ നേടാനാകും.