case-diary-

ആലപ്പുഴ: ഹൈസ്കൂൾ വിദ്യാ‌ർത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ ദമ്പതികൾ പിടിയിൽ. പെൺകുട്ടിയുടെ ബന്ധുക്കൾ കൂടിയായ ദമ്പതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടന്ന കൗൺസലിംഗിനിടെയാണ് വിദ്യാർത്ഥിനി പീഡ‌ന വിവരം പുറത്തുപറഞ്ഞത്. തുടർന്ന് അദ്ധ്യാപകർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മാന്നാർ പൊലീസ് പോക്സോ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പെൺകുട്ടിയുടെ മാതാവ് വിദേശത്താണ്. ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പെൺകുട്ടി പഠിക്കുന്നത്. ഇതിനിടെ അവിടെയെത്തിയ ദമ്പതികൾ മദ്യം നൽകുകയും പീഡിപ്പിക്കുകയുമായിരുന്നു. ഭാര്യയുടെ അറിവോടെയാണ് പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു. പോക്സോ കേസ് പ്രതികൾ പെൺകുട്ടിയുടെ ബന്ധുക്കൾ ആയതിനാൽ പ്രതികളുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചെങ്ങന്നൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു കേസിൽ അന്വേഷണം നടന്നത്.