ആലപ്പുഴ: ആലപ്പുഴ - ധൻബാദ് എക്‌സ്പ്രസ് ട്രെയിൻ രണ്ടേമുക്കാൽ മണിക്കൂർ വെെകും. രാവിലെ ആറിന് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ടതായിരുന്നു ധർബാദ് എക്‌സ്പ്രസ്. മുന്നറിയിപ്പില്ലാതെയാണ് ട്രെയിൻ സമയം മാറ്റിയത്. ഇത് നൂറ് കണക്കിന് യാത്രക്കാരെ വലച്ചു. ട്രെയിൻ രാത്രി വെെകിയാണ് ആലപ്പുഴയിൽ എത്തിയതെന്നും ഇക്കാരണത്താലാണ് രാവിലെ വെെകുന്നതെന്നുമാണ് റെയിൽവേ നൽകിയ വിശദീകരണം.