കൊച്ചി: പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാനില്ല. ആലുവയിലാണ് സംഭവം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ പറവൂർ കവലയിലെ അനാഥാലയത്തിൽ നിന്നാണ് കുട്ടികളെ കാണാതായത്.
അനാഥാലയത്തിന്റെ അധികൃതർ പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.