ധ്യാൻ ശ്രീനിവാസൻ നായകനായി വിന്റേഷ് സംവിധാനം ചെയ്യുന്ന സൂപ്പർ സിന്ദഗി എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്.മുകേഷ് സുപ്രധാന വേഷത്തിലെത്തുന്നു. പാർവതി നായർ, ശ്രീവിദ്യ മുല്ലശേരി, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.തിരക്കഥ സംവിധായകൻ വിന്റേഷ് , പ്രജിത്ത് രാജ് ഇ.കെ.ആർ എന്നിവർ ചേർന്നാണ്. സംഭാഷണം അഭിലാഷ് ശ്രീധരൻ.ഛായാഗ്രഹണം: എൽദോ ഐസക്, ചിത്രസംയോജനം ലിജോ പോൾ, സംഗീതം സൂരജ് എസ്. കുറുപ്പ്,
666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം ഡ്രീം ബിഗ് ഫിലിംസ്. പി.ആർ. ഒ: ശബരി.