മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ഭാര്യയും സെർബിയക്കാരിയുമായ നതാഷ സ്റ്റാൻകോയിച്ചും വേർപിരിഞ്ഞു. ഇന്നലെ വെളുപ്പിന് ഇരുവരുടെയും മകൻ അഗസ്തയുമായി നതാഷ മുംബയ് വിമാനത്താവളത്തിൽ നിന്ന് സെർബിയയിലേക്ക് പോയതായി റിപ്പോർട്ടുകൾ വന്നിരുന്നു.ഇതിന് പിന്നാലെയാണ് തങ്ങൾ വേർപിരിഞ്ഞതായി ഹാർദിക് അറിയിച്ചത്. ലോകകപ്പിന് മുമ്പുതന്നെ ഹാർദിക്കും നതാഷയും വേർപിരിയുന്നതായി സൂചനയുണ്ടായിരുന്നു. 2020ലാണ് ഇരുവരും വിവാഹിതരായത്.