ദാംബുള്ള : ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് ശ്രീലങ്കയിലെ ദാംബുള്ളയിൽ തുടക്കമാകും. വൻകരയിലെ എട്ട് ടീമുകൾ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ട്വന്റി-20 ഫോർമാറ്റിലുള്ള ടൂർണമെന്റിൽ മത്സരിക്കുന്നത്. ഇന്ത്യ,പാകിസ്ഥാൻ,നേപ്പാൾ,യു,എ.ഇ എന്നീടീമുകളാണ് എ ഗ്രൂപ്പിലുള്ളത്. ആതിഥേയരായ ശ്രീലങ്ക, ബംഗ്ളാദേശ്,മലേഷ്യ,തായ്‌ലാൻഡ് എന്നീ ടീമുകളാണ് ബി ഗ്രൂപ്പിൽ. ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നേപ്പാൾ യു.എ.ഇയെ നേരിടും. രാത്രി ഏഴുമണിമുതൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടമാണ്.
ഹർമൻപ്രീത് കൗറിന്റെ ക്യാപ്ടൻസിയിലാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. മലയാളി താരങ്ങളായ സജ്ന സജീവനും ആശ എസ്.ജോയ്‌യും ഇന്ത്യൻ ടീമിലുണ്ട്.
ഇന്ത്യൻ ടീം : ഹർമൻപ്രീത് കൗർ(ക്യാപ്ടൻ),സ്മൃതി മാൻഥന,ഷെഫാലി വെർമ്മ,ദീപ്തി ശർമ്മ,ജെമീമ റോഡ്രിഗസ്, റിച്ചാ ഘോഷ്,ഉമ ഛെത്രി,പൂജ വസ്താകർ, ആശ എസ്.ജോയ്, സജ്ന സജീവൻ, അരുന്ധതി റെഡ്ഡി,രേണുക സിംഗ്,ഹേമലത,രാധാ യാദവ്,ശേയാങ്ക പാട്ടീൽ.
ഇന്ത്യയുടെ മത്സരങ്ങൾ
ഇന്ന്
Vs പാകിസ്ഥാൻ
ജൂലായ് 21
Vs യു.എ.ഇ
ജൂലായ് 23
Vs നേപ്പാൾ