pic

ബീജിംഗ് : തെക്കുപടിഞ്ഞാറൻ ചൈനയിലെ ഷോപ്പിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. പ്രാദേശിക സമയം, ബുധനാഴ്ച വൈകിട്ട് 6.11ന് സിചുവാൻ പ്രവിശ്യയിലെ സിഗോംഗ് നഗരത്തിലെ 14 നില കെട്ടിടത്തിലായിരുന്നു സംഭവം. രാത്രി 8ഓടെ തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ 75ഓളം പേരെ രക്ഷിച്ചു. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.