world-cup
world cup

ദുബായ്: ഇക്കഴിഞ്ഞ ട്വന്റി-20 ലോകകപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ അമേരിക്കയിൽ നടത്തിയതിനാൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് 167 കോടി നഷ്ടമെന്ന് റിപ്പോർട്ട്. ഇന്ന് കൊളംബോയിൽ ആരംഭിക്കുന്ന ഐ.സി.സി വാർഷിക സമ്മേളനത്തിൽ ഇത് പ്രധാന ചർച്ചാ വിഷയമാകും. ന്യൂയോർക്കിലെ നാസോ കൗണ്ടി സ്റ്റേഡിയത്തിലെ കൃത്രിമ പിച്ചുകളിൽ മത്സരം നടത്തിയതിന് പ്രതീക്ഷിച്ചതിലും കൂടുതൽ തുകയായി. അപ്രതീക്ഷിത ബൗൺസും മറ്റുമായി ബാറ്റിംഗ് ദുഷ്‌കരമാക്കിയ പിച്ചുകൾഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

യുഎസിലെ മത്സരങ്ങളുടെ പേരിൽ ബജറ്റില്‍ അനുവദിച്ചതിലും കൂടുതൽ തുക ചെലവഴിച്ചത് അംഗ രാജ്യങ്ങൾ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഐ.സി.സിയിൽ കൂട്ടരാജിയുമുണ്ടായി. ടൂർണമെന്റ് നടത്തിപ്പിന്റെ ചുമതലയുണ്ടയിരുന്ന ക്രിസ് ഡെറ്റ്ലി, മാർക്കറ്റിംഗ് ജനറൽ മാനേജർ ക്ലെയർ ഫർലോംഗ് എന്നിവരാണ് രാജിവെച്ചത്.