വീണ്ടും നേട്ടം കൊയ്ത് തിരുവനന്തപുരം . യാത്രക്കാരുടെ എണ്ണത്തിലും എ.ടി.എമ്മിലും റെക്കോർഡ് നേട്ടവുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തെ കണക്ക് പരിശോധിച്ചപ്പോഴാണ് യാത്രക്കാരുടെ എണ്ണത്തിലും എയർ ട്രാഫിക് മൂവ്‌മെന്റുകളുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തിയത്.