കോട്ടയം: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ പേരിലുള്ള പുരസ്കാരം വി.എം സുധീരന്. ഉഴവൂർ വിജയന്റെ ഏഴാം ചരമ വാർഷിക ദിനമായ ജൂലായ് 23ന് രാവിലെ 10ന് കോട്ടയം ദർശനാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എൻ.സി.പി സംസ്ഥാന പ്രസിഡന്റും ദേശീയ വർക്കിംഗ് പ്രസിഡന്റുമായ പി.സി ചാക്കോ പുരസ്‌കാരം സുധീരന് സമ്മാനിക്കും.
സമ്മേളനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ അദ്ധ്യക്ഷതവഹിക്കും. മന്ത്രി വി.എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും.