d

ആധുനിക കാലത്തെ നോസ്ട്രഡാമസ് എന്നാണ് ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗ അറിയപ്പെടുന്നത്. അവരുടെ 90 ശതമാനം പ്രവചനവും യാഥാർത്ഥ്യമായിട്ടുണ്ട്. സെപ്തംബർ 11ലെ ഭീകരാക്രമണം,​ ബറാക് ഒബാമയുടെ പ്രസിഡന്റ് പദവി തുടങ്ങി ലോകമഹായുദ്ധങ്ങളെ കുറിച്ചും ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്. 1996 ൽ അവർ ലോകത്തോട് വിടപറഞ്ഞെങ്കിലും ഇന്നും ബാബ വാംഗയുടെ പ്രവചനങ്ങൾ ലോകത്തിന് മുന്നിൽ ചർച്ചാ വിഷയമാണ്.

കഴിഞ്ഞ ദിവസം മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റതുമായി ബന്ധപ്പെട്ട പ്രവചനവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മുൻ യു.എസ് പ്രസിഡന്റിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് വാംഗ പ്രവചിച്ചിരുന്നു എന്നുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൻസിൽവാനിയയിലെ ബട്‌ലറിൽ വച്ചാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്.

ഇതോടൊപ്പം ലോകാവസാനത്തെ കുറിച്ചുള്ള ബാബ വാംഗയുടെ പ്രവചനവും ശ്രദ്ധ നേടുന്നു. 2025ൽ വലിയൊരു ദുരന്തം ഭൂമിയിൽ ഉണ്ടാകുമെന്ന് അവർ പ്രവചിച്ചിരുന്നു എന്ന വാദമാണ് ഉയരുന്നത്. ഭൂമിയിൽ വലിയ ദുരന്തങ്ങൾ സംഭവിക്കും. മാനവരാശിയുടെ വിനാശത്തിന് തന്നെ അത് കാരണമാകും. യൂറോപ്പിൽ സംഭവിക്കുന്ന വലിയ സംഘർഷം യൂറോപ്യൻ ഭൂഖണ്ഡത്തിലെ ജനസമൂഹത്തെ തന്നെ പൂർണമായും ഇല്ലാതാക്കുമെന്ന് വാംഗ പ്രവചിക്കുന്നു. 2025ൽ ലോകത്തിന്റെ അവസാനം ആരംഭിക്കുമെന്നാണ് വാംഗ പറയുന്നത്. എന്നാൽ പൂർണമായും ഇല്ലാതാവുക 5079ലായിരിക്കുമെന്നും പ്രവചിക്കുന്നു. ആ വർഷം ഭൂമിയും മനുഷ്യരുമെല്ലാം ഇല്ലാതാകും.

അതിലേക്കുള്ള തുടക്കമാകും 2025ൽ സംഭവിക്കുകയെന്നും അവർ പറയുന്നു. ഇപ്പോൾ സംഭവിക്കുന്ന യുദ്ധങ്ങൾ പലതും വ്യാപിക്കും. അതുപോലെ സംഘർഷങ്ങൾ പലതും വലുതാകും. അത് യൂറോപ്പിനെയും മറ്റ് ഭാഗങ്ങളെയും ബാധിക്കും. ഓരോ വർഷം കഴിയുന്തോറും ഈ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കുമെന്നും 5079ൽ പൂർണമായി നാശത്തിലെത്തുമെന്നും ബാബ വാംഗ പ്രവചിക്കുന്നു.

എന്നാൽ ബാബ വാംഗയുടെ പല പ്രവചനങ്ങളും നടന്നിട്ടില്ലെന്ന് അവരെ വിമർശിക്കുന്നവർ പറയുന്നു. 2016ല്‍ യൂറോപ്പ് അവസാനിക്കുമെന്ന് ബാബ വാംഗ പ്രവചിച്ചതാണ്. അതുപോലെ 2010നും 2014നും ഇടയില്‍ ആണവ യുദ്ധം നടക്കുമെന്നും പ്രവചനമുണ്ടായിരുന്നു. അതും സംഭവിച്ചിട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.