ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി 2024 ജൂലൈ 18 മുതൽ 21 വരെ തിരുവനന്തപുരത്ത് വിവിധ പ്രദർശനങ്ങൾക്ക് തുടക്കമായി. ജൂലൈ 19 ന്, ലോകപ്രശസ്തമായ വ്യോമസേനയുടെ എയർ വാരിയർ ഡ്രിൽ ടീമും (AWDT) സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീമും ശംഖുമുഖത്ത് തങ്ങളുടെ ഐതിഹാസിക കഴിവുകൾ പ്രദർശിപ്പിക്കും, തിരുവനന്തപുരത്തെ വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ ഇതിന് സാക്ഷ്യം വഹിക്കും.
ജൂലൈ 20, 21 തീയതികളിൽ ദക്ഷിണ വ്യോമസേന തിരുവനന്തപുരം ലുലു മാളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. വ്യോമസേനയിലെ ജോലി സാധ്യതകളെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങളുള്ള പബ്ലിസിറ്റി സ്റ്റാൾ, നാഷണൽ കേഡറ്റ് കോർപ്‌സ് (എൻസിസി) സ്റ്റാൾ, എയർഫോഴ്‌സ് ഫാമിലി വെൽഫെയർ അസോസിയേഷൻ്റെ (AFFEA) സ്റ്റാൾ തുടങ്ങിയ വിവിധ എക്‌സിബിഷൻ സ്റ്റാളുകളും അതിലൂടെ വിവിധ ആകർഷകമായ ഇനങ്ങളുടെ വിൽപ്പനയും നടക്കും, കൂടാതെ വിമാനം സ്വന്തമായി പറപ്പിക്കുന്ന അനുഭവം ഉളവാക്കുന്ന സിമുലേറ്ററും. ലൈറ്റ് വെയ്റ്റ് റഡാറും എയർ ഡിഫൻസ് വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന മിസൈൽ സിമുലേറ്ററുകളും ഏറ്റവും പുതിയ ആയുധങ്ങളുമായി വ്യോമസേന ഗരുഡ് കമാൻഡോകളും പ്രദർശനത്തിൻ്റെ ഭാഗമാകും. രാജ്യത്തുടനീളം നടത്തുന്ന പബ്ലിസിറ്റി ഡ്രൈവിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഇൻഡക്ഷൻ പബ്ലിസിറ്റി എക്‌സിബിഷൻ വെഹിക്കിൾ (IPEV) എന്ന വാഹനവും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജൂലൈ 20 ന് ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെ ലുലു മാളിൽ നടക്കുന്ന പരിപാടികൾ പൊതുജനങ്ങൾക്ക് കാണാൻ അവസരമുണ്ട്. വൈകുന്നേരം 4.45 മുതൽ എയർ വാരിയർ ഡ്രിൽ ടീമിൻ്റെയും (AWDT) വ്യോമസേന സിംഫണി ഓർക്കസ്ട്രയുടെയും പ്രകടനങ്ങൾ നടക്കും.
ജൂലായ് 21-ന് രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ പ്രദശനം തുടരും. വൈകീട്ട് 6 മണി മുതൽ വ്യോമസേന ബാൻഡിൻ്റെ പ്രകടനവും ഉണ്ടായിരിക്കും.