pic

മോസ്കോ: ന്യൂഡൽഹിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് റഷ്യയിലെ ക്രാസ്നോയാർസ്ക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. യു.എസിലെ സാൻഫ്രാൻസിസ്കോയിലേക്ക് പറന്ന വിമാനത്തിന്റെ ലഗേജ് കംപാർട്ട്മെന്റിൽ തീ ഉണ്ടായെന്ന സംശയത്തെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടെന്നാണ് വിവരം. എന്നാൽ ലാൻഡിംഗിന് ശേഷം നടത്തിയ പരിശോധനയിൽ അപകട സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകിട്ട് ടേക്ക് ഓഫ് ചെയ്ത് ആറ് മണിക്കൂറുകൾക്ക് ശേഷമായിരുന്നു സംഭവം. വിമാനത്തിലെ 243 യാത്രക്കാരും സുരക്ഷിതരാണ്.