onam

കനേഡിയൻ മലയാളികളുടെ ഓണം കളർഫുള്ളാക്കാൻ ഓണചന്തയുമായി ആഹാ റേഡിയോയും എന്റെ കാനഡയും ഇത്തവണയുമെത്തുന്നു. കലാ സാംസ്‌കാരിക പരിപാടികളും ഓണസദ്യയുമുൾപ്പടെ വൈവിധ്യമാർന്ന പരിപാടികളാണ് ഈ നാലാം സീസണിലും ഒരുക്കുന്നത്.

സെപ്തംബർ ഏഴിന് രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ വുഡ് ബ്രിഡ്ജ് ഫെയര്‍ ഗ്രൗണ്ടിൽ വച്ചാണ് പരിപാടികൾ നടക്കുക. പ്രവേശനവും പാർക്കിംഗും സൗജന്യമാണ്. ഓണക്കളികൾ, കുട്ടികൾക്കുള്ള പ്ലേ ഏരിയ, സൗജന്യ റൈഡുകൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ കൂടാതെ ഒട്ടനവധി സർപ്രൈസുകളുമായാണ് ഇത്തവണത്തെ ഓണച്ചന്ത എത്തുന്നത്.