ss

സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എസ്. എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന ചിത്രത്തിന്റെ ട്രെയിലർ മമ്മൂട്ടി റിലീസ് ചെയ്തു. എസ്. എൻ. സ്വാമി, ഗൗതം മേനോൻ, കലേഷ് രാമാനന്ദ് തുടങ്ങിയ താരങ്ങളും അണിയറ പ്രവർത്തകരും സന്നിഹിതരായിരുന്നു. മലയാള സിനിമയിൽ ഇതുവരെ പറയാത്ത ജോണർ

ചിത്രമായി ഒരുങ്ങുന്ന സ്ക്രീട്ട് 26ന് തിയേറ്ററിൽ എത്തും. ധ്യാൻ ശ്രീനിവാസൻ, അപർണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്ര മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ്പ്ര ധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എസ്.എൻ. സ്വാമി നിർവഹിക്കുന്നു. ഛായാഗ്രഹണം ജാക്സൺ ജോൺസൺ,സംഗീത സംവിധാനം ജേക്സ് ബിജോയ്.കോസ്റ്റ്യൂം : സ്റ്റെഫി സേവ്യർ,ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് ആണ് നിർമ്മാണം. പി .ആർ .ഒ : പ്രതീഷ് ശേഖർ.