ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സ്പ്രിംഗ് സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രധാന കഥാപാത്രങ്ങളെല്ലാം പോസ്റ്ററിൽ ഇടം പിടിച്ചു.പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.പ്രണയവും പ്രതികാരവും നിറഞ്ഞ സ്പ്രിംഗ് റൊമാന്റിക് ത്രില്ലറാണ്.സിനോജ് അയ്യപ്പനാണ് ഛായാഗ്രഹണം. സംഗീതം - അലോഷ്യ പീറ്റർ, എഡിറ്റർ- ജോവിൻ ജോൺ,അടുത്ത മാസം ചിത്രം തിയേറ്ററിൽ എത്തും.
ബാദുഷ പ്രൊഡക്ഷൻസ്,ലൈം ടീ പ്രൊഡക്ഷൻസ് എന്നീ ബാനറിൽ എൻ.എം. ബാദുഷ, ശ്രീലാൽ എം.എൻ. എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ പി ശിവപ്രസാദ്.