തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചരമവാർഷികത്തോട് അനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് ഇന്ന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. വൈകിട്ട് 4.30ന് കെ.പി.സി.സി ഓഫീസിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ രാഷ്ട്രീയസാമൂഹിക സാംസ്‌കാരിക കലാരംഗത്തെ പ്രമുഖർ പങ്കെടുക്കും.