anil-ambani

ഒരിക്കൽ ലോകത്തിലെ ധനികരിൽ പ്രധാന സ്ഥാനം വഹിച്ചയാളായിരുന്നു റിലയൻസ് ഗ്രൂപ്പിന്റെ ചെയർമാനായ അനിൽ അംബാനി. നല്ല​സമയത്ത് ലോകത്തിൽ ആറാമത്തെ ധനികനായിരുന്നു അനിൽ. ജ്യേഷ്‌ഠൻ മുകേഷ് അംബാനിയുടെ മകന്റെ വിവാഹം കൊട്ടിഘോഷിച്ച് വലിയ ആർഭാടമായി നടന്നപ്പോൾ അനിൽ അംബാനിയ്‌ക്ക് സംഭവിച്ചതും ലോകമാകെ വാർത്തയായിട്ടുണ്ട്. കടബാദ്ധ്യതയിൽ നട്ടം തിരിയുകയാണ് അനിലിന്റെ കമ്പനി. എന്നാൽ അനിലും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം കഴിയുന്നത് മുംബയിലെ പാലി ഹിൽസിലെ അഡോബ് എന്ന ആർഭാട സൗധത്തിലാണ്.

മുകേഷ് അംബാനിയുടെ ശതകോടികൾ വിലയുള്ള ബഹുനില മന്ദിരമായ ആന്റിലയുമായി തട്ടിച്ചുനോക്കുമ്പോൾ ആർഭാടത്തിൽ ഒട്ടും പിന്നിലല്ല അഡോബ്. 66 മീറ്റർ ഉയ‌രത്തിൽ 17 നിലകളിലായി ഉയർന്നുനിൽക്കുന്ന അഡോബ് 16000 ചതുരശ്ര മീറ്റർ സ്ഥലത്താണ് നിലകൊള്ളുന്നത്. അറബിക്കടലിനെ അഭിമുഖീകരിച്ച് നിൽക്കുന്ന അഡോബിൽ നിന്നും മനോഹരമായ കാഴ്‌ചയാണ് ലഭിക്കുക.

home

അനിൽ അംബാനി,​ ഭാര്യ മുൻ ബോളിവുഡ് താരമായ ടീന അംബാനി രണ്ട് മക്കളായ ജയ് അൻമോൽ അംബാനി,​ ജൻ അൻമോൽ അംബാനി എന്നിവരാണ് ഇവിടെ താമസം. ഇന്ത്യയിലെ തന്നെ ഏറ്റവും ആർഭാടമായ വീടുകളിലൊന്നായാണ് അഡോബിനെ കണക്കാക്കുന്നത്. ഇവിടെയുള്ള സൗകര്യങ്ങളും അമ്പരപ്പിക്കും. ഹെലിപാഡ്,​ ജിംനേഷ്യം,​ തുറന്ന നീന്തൽകുളം,​ വലിയ വാഹന ഗ്യാരേജ് എന്നിവ ഇവിടെയുണ്ട്.

റോൾസ് റോയ്‌സ്,​ ലക്‌സസ് എക്‌സ്‌യുവി,​പോർഷെ,​ ഓഡി ക്യു7,​ മെർസിഡസ് ജിഎൽകെ 350 എന്നിങ്ങനെ ആ‌ർഭാടത്തിന്റെ പ്രതിരൂപങ്ങളായ കാറുകളടങ്ങുന്ന ഗാരേജും അംബാനിക്കുണ്ട്. അനിൽ-നിതാ അംബാനിമാരുടെ ആന്റിലയ്‌ക്ക് ഏകദേശം 15000 കോടിയിലേറെ വിലവരും. എന്നാൽ അതിന്റെ മൂന്നിലൊന്നാണ് അഡോബിന് വില. ബോംബെ സബർബൻ ഇലക്‌ട്രിസിറ്റി സപ്ളൈ(ബിഎസ്ഇഎസ്)​ കമ്പനി ചെയർമാന്റെ സ്ഥലത്താണ് അഡോബ് തലയുയർത്തി നിൽക്കുന്നത്. 2000ൽ ഈ കമ്പനി അംബാനി ഏറ്റെടുത്തു. വൈകാതെ അഡോബിന്റെ നിർമ്മാണവും തുടങ്ങി. ആദ്യം 150 മീറ്റർ ഉയരത്തിൽ നിർമ്മിക്കാനാണ് അനിൽ അംബാനി ആഗ്രഹിച്ചത്. എന്നാൽ മുംബയിലെ നിർമ്മാണ അധിക‌ൃതർ 66 മീറ്റർ ഉയരത്തിൽ നിർമ്മിക്കാൻ മാത്രമേ ഇതിന് അനുമതി നൽകിയുള്ളു. വീടിന് കാവലായി ലൂണ,​ കുബ്ളൈ,​ നോവ എന്നിങ്ങനെ മൂന്ന് നായ്‌ക്കളുണ്ട്.