തിരുവനന്തപുരം: വട്ടിയൂർക്കാവിൽ നടപ്പാക്കുന്ന 'നമ്മുടെ ഓണം നമ്മുടെ പച്ചക്കറി നമ്മുടെ പൂവ്" പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ഏകതാ വീഥി എസ്.പി.എൻ.ആർ.എ 115 ഇന്ദീവരത്തിൽ രാജേശ്വരിയുടെ വീട്ടിൽ തക്കാളി തൈ നട്ട് അഡ്വ. വി. കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാച്ചാണി വാർഡിലെ 20-ാം നമ്പർ അങ്കണവാടിയിൽ കൗൺസിലർ പി.രമ അദ്ധ്യക്ഷയായി. കൃഷി ഓഫീസർ ഡോ.തുഷാര ടി. ചന്ദ്രൻ, ഉദ്യോഗസ്ഥരായ പി.ഹരീന്ദ്രനാഥ്, എസ്.മുഹമ്മദ് ഷാഫി, എൽ.കവിത തുടങ്ങിയവർ പങ്കെടുത്തു.