കൽപ്പറ്റ: ശക്തമായ മഴ തുടരുന്നതിനാൽ ഇന്ന് വയനാട് ജില്ലയിലെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാകളക്ടർ ഡി.ആർ.മേഘശ്രീ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്കും അവധി ബാധകമല്ല.