boy

മുതിർന്നവരെ പറ്റിക്കാൻ കുസൃതികൾ കാണിക്കുന്ന നിരവധി കുട്ടികളുണ്ട്. ലിപ്സ്റ്റിക്കോ മറ്റോ കൈയിൽ തേച്ച് മുറിവ് പറ്റിയെന്നൊക്കെ ചില വിരുതന്മാർ പറയാറുണ്ട്. എന്നാൽ ചില കുസൃതികൾ നമ്മളെ ആശ്ചര്യപ്പെടുത്തും. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

വേൾഡ് ട്രാവൽ എന്ന ഇൻസ്റ്റഗ്രം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു ആൺകുട്ടിയും അവന്റെ മാതാപിതാക്കളെന്ന് തോന്നുന്ന രണ്ടുപേരെയുമാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. കുട്ടി കൈകൊണ്ട് ആംഗ്യം കാണിക്കുമ്പോൾ അവിടെയുള്ള മേശവലിപ്പ് താനേ തുറക്കുകയാണ്. വീണ്ടും കൈകൊണ്ട് കാണിക്കുമ്പോൾ അത് അടയുകയും ചെയ്യുന്നു

കുട്ടി ഒന്നു തൊടുക പോലും ചെയ്യാതെ, ആംഗ്യം കൊണ്ട് മേശ വലിപ്പ് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് കാണുന്ന യുവാവ് അത്ഭുതപ്പെടുകയാണ്. തുടർന്ന് അദ്ദേഹം കുട്ടി കാണിച്ചതുപോലെ ചെയ്തുനോക്കി. എന്നാൽ എത്ര ശ്രമിച്ചിട്ടും മേശ വലിപ്പ് തുറക്കാൻ സാധിക്കുന്നില്ല.

എന്തുകൊണ്ടാണ് തനിക്ക് അതിന് സാധിക്കാത്തതെന്ന് യുവാവ് ചിന്തിച്ചുകൊണ്ടിരിക്കെ, അടുത്തുള്ള യുവതി വന്ന് മേശയുടെ അടിയിലെ കബോഡ് തുറക്കുകയാണ്. തുടർന്ന് മറ്റൊരു കുട്ടി അതിൽ നിന്ന് ഇറങ്ങി വരുന്നതും കാണാം. 12 ലക്ഷത്തിലധികം പേരാണ് കുട്ടികളുടെ നിഷ്‌കളങ്കമായ കുസൃതി വീ‌ഡിയോ ലൈക്ക് ചെയ്തത്. നിരവധി പേർ കമന്റ് ചെയ്‌തിട്ടുണ്ട്.

View this post on Instagram

A post shared by Kamaran (@worrld_travel)