accident

ചണ്ഡിഗഡ്: പഞ്ചാബിൽ സൈനിക ട്രക്കും സ്വകാര്യ ട്രക്കും കൂട്ടിയിടിച്ച് അഞ്ച് ജവാൻമാർക്ക് ഗുരുതര പരിക്ക്. ജലന്ധറിലെ സുചി പിൻഡിന് സമീപം ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേ​റ്റ സൈനികർ ജലന്ധറിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

രക്ഷാപ്രവർത്തനത്തിനായി റോഡ് സേഫ്​റ്റി ഫോഴ്സും പൊലീസും അപകടസ്ഥലത്ത് എത്തിയിരുന്നു. ക്രെയിൻ എത്തിച്ചാണ് രണ്ട് വാഹനങ്ങളെയും നീക്കം ചെയ്തത്. അപകട വിവരം അന്വേഷിച്ചുവരികയാണ്.