തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ പുത്തൻകോട് ഉള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. വീടിനോട് ചേർന്ന പുറത്തെ ബാത്റൂമിന്റെ മേൽക്കൂരയുടെ ഷീറ്റിൽ ഒരു മൂർഖൻ പാമ്പ്. സ്ഥലത്ത് എത്തിയ വാവാ സുരേഷ് താഴെ നിന്ന് നോക്കിയപ്പോൾ മൂർഖൻ പാമ്പിന്റെ അടിവശം കുറച്ച് കണ്ടു.

താഴെ നിന്ന് പിടികൂടാൻ കഴിയാത്തത് കാരണം മതിൽ കയറി മേൽക്കൂരയിൽ നിന്ന് പാമ്പിന് വേണ്ടിയുള്ള തെരച്ചിൽ തുടങ്ങി. ഷീറ്റ് മാറ്റി കുറച്ചധികം പാടുപെട്ടാണ് വാവ മൂർഖനെ പിടികൂടിയത്. അധികം പ്രായമില്ലാത്ത മൂർഖനാണ്. പാമ്പിനെയും കൊണ്ട് മതിലിന് മുകളിലൂടെ നടന്ന് വരുന്ന വാവാ സുരേഷിനെ കണ്ട് നാട്ടുകാർക്ക് സന്തോഷം. നിരവധി ജനങ്ങളാണ് വീടിന് ചുറ്റും തടിച്ചുകൂടിയത്.

ഉടൻ തന്നെ വാവാ സുരേഷിന് മറ്റൊരു ഫോൺ കോളെത്തി. തുടർന്ന്, അവിടെ നിന്ന് യാത്ര തിരിച്ച വാവാ സുരേഷ് ചിറയിൻകീഴ് ശാർക്കര ക്ഷേത്രത്തിന് സമീപത്തുള്ള ഒരു വീടിന്റെ ടെറസിൽ കണ്ട മൂർഖൻ പാമ്പിനെ പിടികൂടാനെത്തി. പട്ടിയുടെ കുര കേട്ടാണ് വീട്ടുകാർ ശ്രദ്ധിച്ചത്. ഉടൻതന്നെ പട്ടിയെ വീട്ടുകാർ താഴേക്ക് മാറ്റി. പാമ്പ് ഇരിക്കുന്ന സ്ഥലം അവർ വാവാ സുരേഷിന് കാട്ടിക്കൊടുത്തു. കാണുക മൂർഖൻ പാമ്പുകളെ പിടികൂടുന്ന കാഴ്ചകളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

snake