വരത്തുപോക്ക്, എതിർപോക്ക് തേരോട്ടം എന്നിങ്ങനെയുള്ളത് നാട്ടിൻ പുറങ്ങളിലെല്ലാം കേൾക്കാറുണ്ടായിരുന്ന വാക്കുകളാണ്. വീടിനടുത്ത് ഏതെങ്കിലും ക്ഷേത്രം നിലനിൽക്കുന്നുണ്ടെങ്കിൽ, ആ ക്ഷേത്രം നാം താമസിക്കുന്ന ഭൂമിയുമായോ, അടുത്തുള്ള ഭൂമിയുമായോ ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടു കിടക്കുകയാണെങ്കിൽ വരത്തുപോക്ക് ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് വിശ്വാസം.
രാത്രി കാലങ്ങളിൽ ഇവിടെ ദേവപൂജ നടക്കാറുണ്ട് എന്നതാണ് ഇതിന് കാരണായി പഴമക്കാർ പറയുന്നത്. ദേവതകൾ നമ്മുടെ ഭൂമിയിലൂടെ സഞ്ചരിക്കുമ്പോഴുള്ള ഒച്ചയാണത്രേ വരത്തുപോക്ക്, എതിർപോക്ക് തേരോട്ടം എന്നിവയായി കേൾക്കാറുള്ളത്. നിത്യം വിളക്കു കത്തിക്കുന്ന വീട്ടിലും, തുളസിത്തറയിൽ വിളക്കു കത്തിക്കുന്നിടത്തും ഇത് നെഗറ്റീവ് എനർജി ഉണ്ടാക്കില്ല.
നല്ലൊരു ജ്യോതിഷിയെ സമീപിച്ചാൽ വരത്തുപോക്കിന് കാരണമാകുന്ന ശക്തിഭാവമേതെന്ന് കണ്ടുപിടിക്കാൻ കഴിയും. തുടർന്ന് ആ ദേവതാഭാവത്തെ പൂജിക്കുന്നതും നല്ലതാണ്.
വരത്തുപോക്ക്, എതിർപോക്ക് തേരോട്ടം എന്നിവയുടെ ലക്ഷണങ്ങൾ-
അസമയങ്ങളിൽ നമുക്ക് അറിയാത്ത ഭാഷകൾ കേൾക്കുന്നത്.
വീടിനകത്ത് ചിലങ്കയുടേയോ മണിയുടേയോ ശബ്‌ദം.
അനാവശ്യ കലഹങ്ങൾ.
അമിത ധനച്ചെലവ്
രോഗങ്ങൾ അടിക്കടി ഉണ്ടാകുന്നത്.
അലസത ഉണ്ടാവുക
വളർത്തു മൃഗങ്ങൾ അടിക്കടി മരണപ്പെടുക.
സത്‌കർമ്മങ്ങൾക്ക് തടസം നേരിടുക
ഇടിമിന്നൽ തുടർച്ചയായി ഏൽക്കുക.