ഹരിപ്പാട്: അച്ഛമ്മക്കൊപ്പം സ്കൂളിലേക്ക് പോകുമ്പോൾ റോഡിൽ നിന്നു കിട്ടിയ സ്വർണ്ണച്ചെയിൻ ഉടമസ്ഥയ്‌ക്ക് കൈമാറി മാതൃകയായി രണ്ടാം ക്ലാസുകാരൻ. മംഗലം സനൽ ഭവനത്തിൽ സനൽ കുമാർ, ദൃശ്യ എന്നിവരുടെ മകൻ മംഗലം ഗവ എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി സാഗർ സനൽ ( 7 ) ആണ് മാതൃകയായത്.
മംഗലം ആനന്ദ മന്ദിരത്തിൽ ശുഭയുടെ മകൾ ശ്രീലക്ഷ്മിയുടെ ഒരു പവൻ തൂക്കം വരുന്ന ചെയിൻ ആണ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. ഇത് സാഗറിന് ലഭിക്കുകയായിരുന്നു. ചെയിൻ നഷ്ടപ്പെട്ടെന്നുള്ള ശ്രീലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിനെത്തുടർന്നണ് ഉടമയെ കണ്ടെത്താനായത്. ആറാട്ടുപുഴ പഞ്ചായത്ത് അംഗമായിരുന്ന പരേതനായ വിദ്യാധരന്റെ ചെറുമകനാണ് സാഗർ.