family

മലയാളികൾക്കിടയിൽ വളരെ പ്രിയമേറിയ താരകുടുംബമാണ് കൃഷ്‌ണകുമാറിന്റേത്. നടിയായ അഹാനയുൾപ്പടെ നാല് പെൺമക്കളും സോഷ്യൽ മീഡിയയിൽ അടക്കം വളരെ സജീവമാണ്. ബിജെപിയുടെ ശ്രദ്ധേയനായ നേതാവാണ് കൃഷ്‌ണകുമാർ. മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്‌ചവച്ചിട്ടുള്ളത്.

ഇപ്പോഴിതാ തന്റെ മക്കളുടെ സ്വഭാവത്തെ കുറിച്ച് ചെറിയ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. തന്റെയും ഭാര്യ സിന്ധുവിന്റെയും അഭാവത്തിൽ അഹാന, മറ്റു മൂന്ന് സഹോദരിമാർക്ക് രക്ഷകർത്താവാണെന്നും, നാല് മക്കളിൽ വ്യക്തതയും, ചിട്ടയും ഏറ്റവും കൂടുതലുള്ളവളാണ് ഇഷാനിയെന്നും, കുടുംബത്തിലെ ആറ് പേരിൽ ഏറ്റവും അധികം ക്ഷമ ഉള്ളയാളാണ് ഇളയവൾ ഇഷാനിയെന്നും കൃഷ്‌ണകുമാർ പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ-

ആഹാന 2665.. വീട്ടിലെ മൂത്തമകൾ എന്നു മാത്രമല്ല വീട്ടുകാര്യങ്ങളിൽ ഏറ്റവും കൂടുതൽ ഇടപെടുന്ന മകൾ. നേതൃപാടവം ഉള്ള ആൾ . ഏതുകാര്യവും തുടങ്ങിവെച്ചാൽ കൃത്യതയോടെയും ഭംഗിയായും ചെയ്തു തീർക്കുവാൻ കഴിവുള്ള മകൾ. മറ്റു 3 മക്കൾക്കും ഞങ്ങളുടെ ആഭാവത്തിൽ ആഹാന ഒരു രക്ഷിതാവിന്റെ സ്ഥാനത്താണ്..

എല്ലാം ഒരു ദൈവാധീനമാണെന്ന് വിശ്വസിക്കുന്നു. ഞങ്ങളെ ഒരുപാടു സ്നേഹിക്കുകയും ഞങ്ങളുടെ നന്മക്കായി പ്രാർഥിക്കുകയും ചെയ്യുന്ന എല്ലാ സഹോദരങ്ങൾക്കും നന്മകൾ നേരുന്നു..

എല്ലാ വീടുകളിലും ഒരേ മാതാപിതാക്കൾക്ക് ജനിക്കുന്ന മക്കൾ തികച്ചും വ്യത്യസ്തരായി കാണാറുണ്ട്. ഇവിടെയും അങ്ങിനെ തന്നെ. നാല് മക്കളിൽ വ്യക്തതയും, ചിട്ടയും ഏറ്റവും കൂടുതലുള്ളവൾ.. ഇഷാനി 2665 വിശ്വാസ്യതയുടെ പര്യായം. ഒരു കാര്യം ഏൽപ്പിച്ചാൽ അത് കൃത്യമായി ചെയ്തിരിക്കും. ഇതുവരെ കള്ളം പറഞ്ഞു കണ്ടിട്ടില്ല.1f64f പക്ഷെ എല്ലാം സാവധാനം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ. യാത്രകളിൽ ഹോട്ടലിൽ കയറിയാൽ നമ്മൾ കഴിച്ചു കഴിഞ്ഞാലും അവൾക്കായി കാത്തു നിൽക്കണം. 1f604 മറ്റു മക്കളേ പോലെ സുന്ദരിയായ ഇഷ്നിയെയും എനിക്ക് ഒരുപാടു ഇഷ്ടം..

എല്ലാവർക്കും നന്മകൾ നേരുന്നു..

Hansika..2665 വീട്ടിലെ ഏറ്റവും ഇളയ അംഗം. ഞങ്ങൾ തമ്മിൽ 37 വയസ്സ് വ്യത്യാസം. പക്ഷെ, പലപ്പോഴും തോന്നാറുണ്ട് അവളുടെ ആത്മാവ് എന്നേക്കാൾ ഈ ഭൂമിയിൽ സഞ്ചരിച്ച പോലെ. അനുഭവങ്ങൾ ഉള്ളതുപോലെ.. പക്വത അധികമുള്ള ഒരാളെ പോലെ.. കുടുംബത്തിലെ 6 പേരിൽ ഏറ്റവും അധികം ക്ഷമ ഉള്ള ആൾ.. 1f64fഅവളിൽ നിന്നും പലതും ചോദിച്ചു മനസിലാക്കാറുണ്ട്, പഠിക്കാറുണ്ട്.. ഒരു പിതാവെന്ന നിലയിൽ ഇതൊക്കെ ജീവിതത്തിലെ വലിയ വിജയങ്ങളായി തോന്നാറുണ്ട്..ദൈവത്തിനു നന്ദി..

ഓസിയും ഞാനും..2665 മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി..

ഓസിയും ഞാനും..♥️ മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി..

Posted by Krishna Kumar on Wednesday 17 July 2024