p


വിദ്യാർത്ഥികൾ മാറുന്ന തൊഴിലവസരങ്ങൾക്കനുസരിച്ച് കോഴ്സുകൾ കണ്ടെത്തണം. സാങ്കേതികരംഗത്ത് മിക്സഡ് റിയാലിറ്റി, ക്വാന്റം കമ്പ്യൂട്ടിംഗ് എന്നിവ വളർച്ച കൈവരിക്കും. സ്‌പേസ് ടൂറിസം, സോളാർ, ഹൈഡ്രജൻ എനർജി, ഇലക്ട്രിക് വെഹിക്കിൾ കോഴ്സുകൾ എന്നിവ വിപുലപ്പെടും. ഓട്ടോമോട്ടീവ്, ടൂറിസം, ഫിനാൻഷ്യൽ സർവീസ്, അഗ്രിബിസിനസ്, ആരോഗ്യം, ഐ.ടി, റീട്ടെയ്ൽ, സെമികണ്ടക്ടർ, കമ്മ്യൂണിക്കേഷൻ മേഖല വളർച്ച കൈവരിക്കും. ഡ്രോൺ ടെക്‌നോളജി, റോബോട്ടിക്സ് എന്നിവ കൂടുതലായി പ്രാവർത്തികമാകും. ഫാർമ, ഭക്ഷ്യ സംസ്‌കരണം എന്നിവ വളർച്ച കൈവരിക്കും. സാമ്പത്തിക സേവനം, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്, ഗതാഗതം, ടെലികമ്യൂണിക്കേഷൻസ്, പ്രതിരോധം, വ്യവസായ മേഖലകളിൽ ക്വാന്റം കമ്പ്യൂട്ടിംഗ് കൂടുതലായി പ്രയോജനപ്പെടുത്തും.

കോഡേഴ്സ്, ബ്‌ളോക്ക് ചെയിൻ ഡെവലപ്പർ, വെർച്ച്വൽ റിയാലിറ്റി ടെക്നിഷ്യൻ, എത്തിക്കൽ ഹാക്കർ, ബിഗ്‌ഡേറ്റ അനലിസ്റ്റ്, എ.ഐ തൊഴിലുകൾ, ഡാറ്റ സയന്റിസ്റ്റ്, ജീൻ എഡിറ്റർസ്, ഡ്രോൺ ടെക്നിഷ്യൻ, സംരംഭകർ, മെഷീൻ ലേണിംഗ് എൻജിനിയർ, മാർക്കറ്റിംഗ് അനലിസ്റ്റ്, നെറ്റ്‌വർക്ക് സെക്യൂരിറ്റി, പ്രോജക്ട് മാനേജർ, നഴ്സിംഗ്,സൈക്കോളജിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഫിനാൻഷ്യൽ മാനേജർ എന്നിവയിൽ കൂടുതൽ അവസരങ്ങളുണ്ടാകും. ഗ്രാഫിക് ആൻഡ് വെബ് ഡിസൈനിംഗ്, മാനേജ്‌മെന്റ്, അക്കൗണ്ടിംഗ്, ഐ.ടി, പോളിസി അനലിസ്റ്റ്, ഡെവലപ്‌മെന്റൽ സയൻസ്, ലിബറൽ ആർട്സ്, സോഷ്യോളജി, ഇക്കണോമിക്സ്, മെഷീൻ ലേണിംഗ്, മാനുഫാക്ച്ചറിംഗ്, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, പബ്ലിക് ഹെൽത്ത്, മോളിക്യൂലർ ബയോളജി, ക്വാന്റം കമ്പ്യൂട്ടിംഗ്, ഓട്ടോമൊബൈൽ എൻജിനിയറിംഗ്, റോബോട്ടിക്സ്, ആർക്കിടെക്ചർ, ഗെയ്മിംഗ് ടെക്‌നോളജി, വിഷ്വൽ ബേസിക്സ്, അനിമേഷൻ, കോമിക്സ്, ഹൈബ്രിഡ് ടെക്‌നോളജി, ഇലക്ട്രിക് വാഹനങ്ങൾ, എനർജി മാനേജ്‌മെന്റ്, സപ്ലൈ ചെയിൻ/ ലോജിസ്റ്റിക്സ് മാനേജ്‌മെന്റ്, പോർട്ട് മാനേജ്‌മെന്റ് എന്നിവയിൽ അവസരങ്ങളേറും. സൈക്കോളജി, UX ഡിസൈൻ, പ്രോജക്ട് മാനേജ്‌മെന്റ്, സോഫ്ട്‌വെയർ ഡെവലപ്‌മെന്റ്, ഡാറ്റ സയൻസ്, ഫുൾസ്റ്റാക്ക് ഡെവലപ്‌മെന്റ്, മെഷീൻ ലേണിംഗ്,സൈബർ സെക്യൂരിറ്റി, ക്ലോസ്ഡ് കമ്പ്യൂട്ടിംഗ്, പ്രോഡക്ട് മാനേജ്‌മെന്റ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, ബിസിനസ്സ് അനലിറ്റിക്സ് കോഴ്സുകൾക്ക് തൊഴിൽ സാദ്ധ്യതയേറും.

മികച്ച തൊഴിൽ ലഭിക്കാൻ

അഭ്യസ്തവിദ്യരായവർക്ക് മികച്ച തൊഴിൽ ലഭിക്കാൻ സ്‌കിൽ വികസനം,ആശയ വിനിമയം, ഇംഗ്ലീഷ് പ്രാവീണ്യം, കമ്പ്യൂട്ടർ ലാംഗ്വേജ്, കമ്പ്യൂട്ടർ പ്രാവീണ്യം, പൊതുവിജ്ഞാനം എന്നിവ ആവശ്യമായി വരും. സ്റ്റാർട്ടപ്പുകൾ കൂടുതലായി ആരംഭിക്കുമെങ്കിലും സുസ്ഥിരത നേടുന്നത് 50 ശതമാനത്തോളം മാത്രമാണ്. സുസ്ഥിര വികസനം, സങ്കേതിക വിദ്യ, കാലാവസ്ഥാ വ്യതിയാനം, കൃഷി, ഭക്ഷ്യ സംസ്‌കരണം മുതലായവയിൽ ഗവേഷണ സാദ്ധ്യതയേറും. ബിരുദധാരികൾക്ക് ഉപരിപഠനത്തിന്ടെക്‌നോളജി അധിഷ്ഠിത വിഷയങ്ങൾ തിരഞ്ഞെടുക്കാം.

ഭാരതി എയർടെൽ ഫൗണ്ടേഷൻ സ്‌കോളർഷിപ്പുകൾ

ഭാരതി എയർടെൽ ഫൗണ്ടേഷൻ ബിരുദ വിദ്യാർത്ഥികൾക്ക് പ്രത്യേക സ്‌കോളർഷിപ് അനുവദിക്കും. സങ്കേതിക മേഖലയിൽ എൻജിനിയറിംഗ്, ഇന്റഗ്രേറ്റഡ് ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പഠിക്കുന്ന സ്ഥാപനം NIRF 50 റാങ്കിനുള്ളിലായിരിക്കണം. ഐ. ഐ. ടി യിൽ പഠിക്കുന്ന വിദ്യാർത്ഥികളും സ്‌കോളർഷിപ്പിന് അർഹരാണ്. പ്രതിവർഷം 1000 വിദ്യാർത്ഥികൾക്ക് വരെ സ്‌കോളർഷിപ് നൽകും. പ്രതിവർഷം എട്ടര ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.