തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് -എസ് നേതാവുമായിരുന്ന കെ.ശങ്കരനാരായണപിള്ളയുടെ മൂന്നാമത് അനുസ്മരണ സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പാളയം രാജൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞ യോഗത്തിൽ സംസ്ഥാന, ജില്ലാ നേതാക്കളായ സന്തോഷ് ലാൽ,കിളിമാനൂർ പ്രസന്നകുമാർ,അഡ്വ.ആർ.കെ.കൃഷ്ണകുമാർ,ടി.എസ്.രഘുനാഥൻ,സന്തോഷ് കാല,അഡ്വ.രാജീവ് ജനാർദ്ദനൻ നായർ,ശാന്തിവിളരാധാകൃഷ്ണൻ,ബാബുരാജ്,കരകുളം അജിത്,മീനനികേതൻ,ജി.രവീന്ദ്രൻ നായർ,വിജയകുമാർ,കൃഷ്ണൻ നായർ,പ്രഭാകരൻ നായർ,പാറശാല വിനോദ്,വട്ടിയൂർക്കാവ് സതീഷ് കുമാർ,രാജേഷ് പാറശാല,ശ്രീലേഖ,ഗാന്ധിപുരം അനിൽ,പുഷ്പാംഗദൻ,ആറ്റിങ്ങൽ,മോഹനൻപിള്ള, ജയൻപാളയം,ജഗതി രാജൻ,ഡാനിയൽ വിഴിഞ്ഞം തുടങ്ങിയവർ സംസാരിച്ചു.