manoo

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​ൻ​ ​ഫു​ട്ബാ​ൾ​ ​ടീ​മി​ന്റെ​ ​പ​രി​ശീ​ല​ക​നാ​യി​ ​ഐ.​എ​സ്.​എ​ൽ​ ​ക്ല​ബാ​യ​ ​ഗോ​വ​ ​എ​ഫ്.​സി​യു​ടെ​ ​സ്പാ​നി​ഷ് ​പ​രി​ശീ​ല​ക​ൻ​ ​മ​നോ​ളോ​ ​മാ​ർ​ക്വെ​സി​നെ​ ​നി​യ​മി​ച്ചു.​ ഇ​ന്ത്യ​ൻ​ ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​എ​ക്സി​ക്യൂ​ട്ടി​വ് ​ക​മ്മി​റ്റി​യോ​ഗ​ത്തി​ലാ​ണ് ​ ​ ​ഇ​ഗോ​ർ​ ​സ്റ്റി​മാ​ച്ചി​ന്റെ​ ​പ​ക​ര​ക്കാ​ര​നാ​യി​ ​മ​നോ​ളൊ​യെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ത് സ്പെ​യി​നി​ലെ​ ​ബാ​ഴ്സ​ലോ​ണ​ ​സ്വ​ദേ​ശി​യാ​ണ് ​മ​നോ​ളൊ.​ ​ ഇ​ന്ത്യ​ൻ​ ​ഫു​ട്ബാ​ൾ​ ​ടീ​മി​നെ​ 2026​ ​ലോ​ക​ക​പ്പ് ​യോ​ഗ്യ​താ​ ​പോ​രാ​ട്ട​ത്തി​ൽ​ ​മൂ​ന്നാം​ ​റൗ​ണ്ടി​ലെ​ത്തി​ക്കു​ന്ന​തി​ൽ​ ​പ​രാ​ജ​യ​പ്പെ​ട്ട​തി​ന് ​പി​ന്നാ​ലെ​ ​ക​ഴി​ഞ്ഞ​ ​ജൂ​ൺ​ 17​നാ​ണ് ​സ്റ്റി​മാ​ച്ചി​നെ​ ​ഇ​ന്ത്യ​ൻ​ ​ഫു​ട്ബാ​ൾ​ ​ടീ​മി​ന്റെ​ ​പ​രി​ശീ​ക​ ​സ്ഥാ​ന​ത്ത് ​നി​ന്ന് ​നീ​ക്കി​യ​ത്.

അ​തേ​സ​മ​യം​ ​ഇ​ന്ത്യ​ൻ​ ​പു​രു​ഷ​ ​ടീ​മി​ന്റെ​ ​പ​രി​ശീ​ല​ക​ ​സ്ഥാ​നം​ ​ഏ​റ്റെ​ടു​ക്കു​ന്ന​തി​നൊ​പ്പം​ ​എ​ഫ്.​സി​ ​ഗോ​വ​യു​ടെ​ ​പ​രി​ശീ​ല​ക​നാ​യി​ ​തു​ട​രാ​ൻ​ ​മ​നോ​ളൊ​യ്ക്ക് ​എ.​ഐ.​എ​ഫ്.​എ​ഫ് ​അ​നു​വാ​ദം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഈ​ ​വി​ചി​ത്ര​മാ​യ​ ​അ​നു​വാ​ദം​ ​വി​വാ​ദ​മാ​യി​ട്ടു​ണ്ട്.​ ​ഇ​തി​നെ​തി​രെ​ ​മു​ൻ​ ​താ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​വി​മ​ർ​ശ​ന​വു​മാ​യി​ ​രം​ഗ​ത്തെ​ത്തി.​ 2024​-25​ ​സീ​സ​ണി​ലും​ ​മ​നോ​ളൊ​യാ​യി​രി​ക്കും​ ​ഗോ​വ​യു​ടെ​ ​പ​രി​ശീ​ല​ക​ൻ.​ ​

​ഡ​ൽ​ഹി​യി​ലെ​ ​ഫു​ട്ബാ​ൾ​ ​ഹൗ​സി​ൽ​ ​ചേ​ർ​ന്ന​ ​എ​ക്സി​ക്യൂ​ട്ടി​വ് ​യോ​ഗ​ത്തിൽ എ.​ഐ.​എ​ഫ്.​എ​ഫ്.​ ​പ്ര​സി​ഡ​ന്റ് ​ക​ല്യാ​ണ്‍​ ​ചൗ​ബേ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എ​ൻ.​എ.​ ​ഹാ​രി​സ്,​ ​മെ​മ്പ​ര്‍​മാ​ര്‍,​ ​എ​ക്‌​സി​ക്യു​ട്ടീ​വ് ​ക​മ്മി​റ്റി​ ​മെം​ബ​ര്‍​മാ​ര്‍​ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ ​പ​ങ്കെ​ടു​ത്തു.​ ​മാ​ര്‍​ക്വേ​സി​നെ​ ​ദേ​ശീ​യ​ ​ടീം​ ​പ​രി​ശീ​ല​ക​നാ​കാ​ൻ​ ​വി​ട്ടു​ന​ല്‍​കി​യ​തി​ന് ​ക​ല്യാ​ണ്‍​ ​ചൗ​ബേ​ ​എ​ഫ്.​സി.​ ​ഗോ​വ​യ്ക്ക് ​ന​ന്ദി​യ​റി​യി​ച്ചു.


സ്പാ​നി​ഷ് ​ഡി​വി​ഷ​ൻ​ ​ക്ല​ബാ​യ​ ​ലാ​സ് ​പ​ൽ​മാ​സി​നെ​ ​പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ള്ള​ ​മ​നോ​ളോ​ 2020​ലാ​ണ് ​ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. 2020​ ​മു​ത​ൽ​ 23​ വ​രെ​ ​ഹൈ​ദ​രാ​ബാ​ദ് ​എ​ഫ്.​സി​യു​ടെ​ ​പ​രി​ശീ​ല​ക​നാ​യി​രു​ന്നു​ ​മ​നോ​ളൊ.​ 2021​-22​ ​സീ​സ​ണി​ൽ​ ​ഹൈ​ദ​രാ​ബാ​ദി​നെ​ ​ഐ.​എ​സ്.​എ​ൽ​ ​ചാ​മ്പ്യ​ന്മാ​രാ​ക്കി.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കാ​ല​യ​ള​വി​ൽ​ ​ഹൈ​ദ​രാ​ബാ​ദി്റെ​ ​നി​ര​വ​ധി​ ​താ​ര​ങ്ങ​ൾ​ക്ക് ​ഇ​ന്ത്യ​ൻ​ ​ടീ​മി​ലേ​ക്ക് ​വി​ളി​യെ​ത്തി​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​സീ​സ​ണി​ലാ​ണ് ​ഗോ​വ​ ​എ​ഫ്.​സി​യി​ലെ​ത്തി​യ​ത്.​ 55​കാ​ര​നാ​യ​ ​മാ​ർ​ക്വെ​സ് ​ലാ​സ് ​പ​ൽ​മാ​സ് ​ബി​ ,​എ​സ്പാ​ന്യോ​ൾ​ ​ബ​ദ​ലോ​ണ​ ​എ​ന്നീ​ടീ​മു​ക​ളെ​യും​ ​പ​രി​ശീ​ലി​പ്പി​ച്ചി​ട്ടുണ്ട്.