dubai

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. രണ്ടാം ടെർമിനലിലാണ് ശനിയാഴ്ച രാത്രി തീപിടിത്തം ഉണ്ടായത്. തുടർന്ന് ചെക്ക് ഇൻ നടപടികൾ താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ തീ നിയന്ത്രണ വിധേയമാക്കിയതായി ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു. ചെറിയ തീപിടിത്തമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.

ആളപായമോ പരിക്കുകളോ സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം 40 മിനിട്ടുകൾക്ക് ശേഷം ചെക്ക് ഇൻ പുനഃരാരംഭിച്ചതായും നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സുഗമമായി നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.