gas

പെട്ടെന്ന് വീട്ടിലെ ഗ്യാസ് തീരുന്നതാണ് പലരും നേരിടുന്ന പ്രധാന പ്രശ്‌നം. ഒരു മാസം തന്നെ ചിലപ്പോൾ രണ്ട് സിലിണ്ടർ വാങ്ങേണ്ടിവരുന്നു. വിലക്കയറ്റം കാരണം ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു മാസം തന്നെ രണ്ട് സിലിണ്ടർ വാങ്ങുകയെന്നത് മലയാളികളെ വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. എന്നാൽ പലപ്പോഴും നമ്മൾ ചെയ്യുന്ന ചില തെറ്റുകളാണ് സിലിണ്ടർ വേഗം തീരാനുള്ള കാരണം. ഈ തെറ്റുകൾ ഒഴിവാക്കിയാൽ സിലിണ്ടർ ലാഭിക്കാൻ കഴിയും.

ചോർച്ച

കൃത്യമായ ഇടവേളകളിൽ സിലിണ്ടർ പരിശോധിക്കുകയും ഗ്യാസിൽ ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. ചെറിയ ചോർച്ച പോലും ഗ്യാസ് നഷ്ടമാകുന്നതിനും വേഗം സിലിണ്ടർ തീരുന്നതിനും കാരണമാകുന്നു. കൂടാതെ പാചകം ചെയ്ത ശേഷം റെഗുലേറ്റർ കൃത്യമായി ഓഫ് ചെയ്യാനും ശ്രദ്ധിക്കണം.

പാത്രങ്ങൾ

ഗ്യാസിൽ പാത്രങ്ങൾ വയ്ക്കുന്നതിന് മുൻപ് അവ നന്നായി തുടയ്ക്കുക. പാത്രങ്ങളിൽ വെള്ളം ഉണ്ടെങ്കിൽ അവ ബാഷ്പീകരിക്കപ്പെടുന്നതിന് കൂടുതൽ വാതകം ഉപയോഗിക്കേണ്ടിവരും.

അടപ്പ്

ഗ്യാസിൽ പാചകം ചെയ്യുമ്പോൾ അടപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. ഭക്ഷണം അടച്ച് വച്ച് പാചകം ചെയ്താൽ വളരെ വേഗം ഇത് വേവുന്നു. അതിനാൽ ഗ്യാസ് ലാഭിക്കാൻ കഴിയും. പാത്രം വച്ച് അടക്കുന്നതിലൂടെ ചൂടും നീരാവിയും പാത്രത്തിനുള്ളിൽ തന്നെ തങ്ങി നിൽക്കുന്നു. ഇത് പെട്ടെന്ന് ഭക്ഷണം പാകമാകാൻ സഹായിക്കും.

സാധനങ്ങൾ നേരത്തെ എടുത്ത് വയ്ക്കുക

പാചകം ചെയ്യുന്നതിന് മുൻപ് അതിന് ആവശ്യമായ എല്ലാ സാധനങ്ങളും എടുത്ത് ഗ്യാസിന്റെ അടുത്ത് വയ്ക്കുക. പാചകം ചെയ്യുന്നതിനിടെ സാധനങ്ങൾ തെരഞ്ഞ് പോകുമ്പോൾ നിരവധി സമയം ചെലവാകും. ഇത് ഗ്യാസിന്റെ നഷ്ടം വർദ്ധിപ്പിക്കുന്നു.