മലപ്പുറം: മലപ്പുറം ജില്ലയിൽ ഒരാൾക്കുകൂടി നിപയെന്ന് സംശയം. രോഗലക്ഷണങ്ങളോടെ 68 കാരനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നാണ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. ഐസൊലേഷൻ വാർഡിലേക്കാണ് ഇയാളെ മാറ്റിയിരിക്കുന്നത്.
നിപ ബാധിച്ച് ഇന്ന് ഉച്ചയോടെ മരിച്ച പതിനാലുകാരനുമായി നേരിട്ട് സമ്പർക്കത്തിൽ ഇല്ലാത്ത വ്യക്തിയാണ് 68 കാരൻ എന്നാണ് അറിയുന്നത്.