ut

കൊച്ചി: ഹിമാലയൻ യാത്രകൾക്കും തീർത്ഥാടനത്തിനും വിനോദ സഞ്ചാരത്തിനുമെത്തുന്ന യാത്രികർക്ക് ഹോം സ്‌റ്റേകൾ ബുക്ക് ചെയ്യുന്നതിനായി ഉത്തരഖണ്ഡ് ടൂറിസം പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. uttarastays.com എന്ന പോർട്ടലിലൂടെ വിവിധ ഹോംസ്‌റ്റേകൾ ബുക്ക് ചെയ്യാൻ ഉപഭോക്താക്കൾക്ക് അവസരം ലഭിക്കും. ഹോം സ്റ്റേകൾക്കായി സർക്കാർ നിയന്ത്രണത്തിൽ ഇത്തരം സംവിധാനമൊരുക്കുന്ന ആദ്യ ടൂറിസം വകുപ്പാണ് ഉത്തരഖണ്ഡ് ടൂറിസം ബോർഡ്. സംരംഭകർക്ക് ഹോംസ്‌റ്റേയുടെ വിവരങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തി ബുക്കിംഗുകൾ നേടാനാകും. ഇതിനായി ബോർഡുമായി കരാർ ഒപ്പുവെക്കണം. ഉപഭോക്താക്കൾക്ക് ഹോം സ്‌റ്റേകൾക്ക് റേറ്റിംഗ് നൽകാനും പോർട്ടലിൽ അവസരമുണ്ട്. ഹോം സ്റ്റേകളുടെ ലിസ്റ്റിംഗിന് സംരംഭകർ അധിക തുകയൊന്നും നൽകേണ്ടതില്ല. ആദ്യ ഘട്ടത്തിൽ 5,000 ഹോം സ്റ്റേകളാണ് പോർട്ടലിൽ ലിസ്‌റ്റ് ചെയ്യുന്നതെന്ന് ടൂറിസം സെക്രട്ടറി സച്ചിൻ കർവേ പറഞ്ഞു.