nadal

സ്റ്റോക്ഹോം : നോർദിയ ഓപ്പൺ ടെന്നിസ് ടൂണർമെന്റിന്റെ ഫൈനലിൽ മുൻ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലിന് തോൽവി. ഏഴാം സീഡ് പോർച്ചുഗീസ് താരം ന്യൂനോ ബോർഗസാണ് നേരിട്ടുള്ള സെറ്റുകൾക്ക് നദാലിനെ കീഴടക്കിയത്. സ്കോർ : 6-3,6-2. അഞ്ചു തവണയാണ് ബോർഗസ് നദാലിന്റെ സർവ് ബ്രേക്ക് ചെയ്തത്. 2022ലെ ഫ്രഞ്ച് ഓപ്പണിന് ശേഷം നദാൽ കളിക്കുന്ന ആദ്യ ഫൈനലായിരുന്നു ഇത്. പരിക്കുമൂലം വിംബിൾഡണിൽ നിന്ന് വിട്ടു നിൽക്കേണ്ടിവന്ന നദാൽ പാരീസ് ഒളിമ്പിക്സിന്റെ മുന്നൊരുക്കമായാണ് നോർദിയ ഓപ്പണിൽ കളിക്കാനിറങ്ങിയത്. ഒളിമ്പിക്സിൽ വിംബിൾഡൺ ജേതാവ് കാർലോസ് അൽക്കാരസിനൊപ്പം നദാൽ ഡബിൾസിനിറങ്ങിയേക്കും.