മുംബയ് : ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി മുൻ ഇന്ത്യൻ താരം സെയ്‌രാജ് ബഹുതുലെ ചുമതലേൽക്കും. ബൗളിംഗ് പരിശീലകനായി ചീഫ് കോച്ച് ഗൗതം ഗംഭീർ നിർദ്ദേശിച്ച മുൻ ദക്ഷിണാഫ്രിക്കൻ താരം മോണി മോർക്കൽ ലങ്കൻ പര്യടനത്തിന് ശേഷമേ എത്തൂ എന്നതിനാലാണ് ബഹുതുലയെ ചുമതലേയൽപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ ബൗളിംഗ് കോച്ചാണ് ബഹുതുലെ. ആഭ്യന്തര ക്രിക്കറ്റിൽ കേരളം,വിദർഭ,ബംഗാൾ,ഗുജറാത്ത് ടീമുകളെയും ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെയും പരിശകലിപ്പിച്ചിട്ടുണ്ട്.