kseb

തിരുവനന്തപുരം : ലൈൻമാർക്കെതിരെ പരാതി നൽകിയതിന് കുടുംബത്തെ ഇരുട്ടിലാക്കി കെ.എസ്.ഇ.ബിയുടെ പ്രതികാര നടപടി വീണ്ടും. വർക്കല ​അ​യി​രൂ​രി​ൽ​ ​ഇ​ല​ക്ട്രി​ക് ​മീ​റ്റ​ർ​ ​തീ​പി​ടി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ​ ​കെ.​എ​സ്.​ഇ.​ബി​ ​ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​ ​ഗൃ​ഹ​നാ​ഥ​ൻ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​തോ​ടെയാണ് ​ ​വൈ​ദ്യു​തി​ ​ക​ണ​ക്ഷ​ൻ​ ​പു​നഃ​സ്ഥാ​പി​ക്കാ​തെ​ ​കു​ടും​ബ​ത്തെ​ ​ഇ​രു​ട്ടി​ലാ​ക്കിയത്..​ ​ക​ണ​ക്ഷ​ൻ​ ​ന​ൽ​ക​ണ​മെ​ങ്കി​ൽ​ ​പ​രാ​തി​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​കെ.​എ​സ്.​ഇ.​ബി​ ​അ​ധി​കൃ​ത​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും​ ​കു​ടും​ബം​ ​പ​റ​യു​ന്നു.​ ​ജോ​ലി​ ​ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്നും​ ​രാ​ജീ​വ്‌​ ​അ​സ​ഭ്യം​ ​വി​ളി​ച്ചെ​ന്നും​ ​ആ​രോ​പി​ച്ച് ​കെ.​എ​സ്.​ഇ.​ബി​യും​ ​അ​യി​രൂ​ർ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.


ശ​നി​യാ​ഴ്ച​ ​രാ​ത്രി​ 11​ ​ഓ​ടെ​യാ​ണ് ​അ​യി​രൂ​ർ​ ​സ്വ​ദേ​ശി​ ​പ​റ​മ്പിൽ രാ​ജീ​വി​ന്റെ​ ​വീ​ട്ടി​ലെ​ ​ഇ​ല​ക്ട്രി​ക് ​മീ​റ്റ​റി​ൽ​ ​നി​ന്ന് ​തീ​ ​പ​ട​ർ​ന്ന​ത്.​ ​അ​യ​ൽ​വാ​സി​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​അ​റി​യി​ച്ച​തോ​ടെ​ ​രാ​ജീ​വ്‌​ ​കു​ടും​ബ​ത്തോ​ടെ​ ​പു​റ​ത്തേ​ക്കി​റ​ങ്ങി.​ ​കെ​ടാ​കു​ളം​ ​ഇ​ല​ക്ട്രി​ക്‌​സി​റ്റി​ ​ഓ​ഫീ​സി​ൽ​ ​അ​റി​യി​ച്ചെ​ങ്കി​ലും​ ​ആ​രും​ ​എ​ത്തി​യി​ല്ല.​ ​വീ​ണ്ടും​ ​ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ​ ​ഫ​യ​ർ​ ​ഫോ​ഴ്‌​സി​നെ​ ​വി​ളി​ക്കാ​ൻ​ ​പ​റ​ഞ്ഞു.​ ​അ​ര​മ​ണി​ക്കൂ​ർ​ ​ക​ഴി​ഞ്ഞ് ​ര​ണ്ട് ​ലൈ​ൻ​മാ​ന്മാ​ർ​ ​എ​ത്തി.​ഇ​വ​ർ​ ​മ​ദ്യ​ല​ഹ​രി​യി​ൽ​ ​സ്വ​യ​ര​ക്ഷ​ ​പോ​ലും​ ​നോ​ക്കാ​തെ​ ​എ​ന്തൊ​ക്ക​യോ​ ​ചെ​യ്തെ​ന്ന് ​രാ​ജീ​വി​ന്റെ​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു. തീ​ ​പ​ട​ർ​ന്ന​തി​ന്റെ​ ​കാ​ര​ണം​ ​ക​ണ്ടെ​ത്താ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​ഗൃ​ഹ​നാ​ഥ​നെ​ ​അ​സ​ഭ്യം​ ​പ​റ​ഞ്ഞു.​ തുടർന്ന് ​രാ​ജീ​വ്‌​ ​അ​യി​രൂ​ർ​ ​പൊ​ലീ​സി​നെ​ ​വി​വ​ര​മ​റി​യി​ക്കുകയായിരുന്നു.


പൊ​ലീ​സെ​ത്തി​യ​ ​ശേ​ഷ​മാ​ണ് ​വൈ​ദ്യു​തി​ ​ക​ണ​ക്ഷ​ൻ​ ​വി​ച്ഛേ​ദി​ച്ച​ത്.​ ​പൊ​ലീ​സി​ന്റെ​ ​ഇ​ട​പെ​ട​ൽ​ ​മൂ​ല​മാ​ണ് ​അ​പ​ക​ടം​ ​ഒ​ഴി​വാ​യ​തെ​ന്നും​ ​രാ​ജീ​വ്‌​ ​പ​റ​ഞ്ഞു.​ ​ജീ​വ​ന​ക്കാ​രെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​രാ​ക്കി​ ​കേ​സെ​ടു​ത്തു.​ ​അ​സി​സ്റ്റ​ന്റ് ​എ​ക്സി​ക്യു​ട്ടീ​വ് ​എ​ൻ​ജി​നി​യ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​ ​ബ​ന്ധ​പ്പെ​ട്ടി​ട്ടും​ ​ക​ണ​ക്ഷ​ൻ​ ​പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.​ ​മ​ക്ക​ളും​ ​ചെ​റു​മ​ക​ളും​ ​ഭാ​ര്യ​യും​ ​ഉ​ൾ​പ്പെ​ടെ​ 7​ ​പേ​രാ​ണ് ​വീ​ട്ടി​ലു​ള്ള​ത്.​ ​

അതേസമയം സംഭവത്തിൽ വിശദീകരണവുമായി കെ.എസ്.ഇ.ബി രംഗത്തെത്തി. പരാതി പറഞ്ഞ വീട്ടിലേക്ക് പോയ കെടാകുളം സെക്ഷനിലെ രണ്ട് ലൈൻമാൻമാരെ വളരെ മോശമായി ഭാഷയിൽ ചീത്ത വിളിക്കുകയും തിരികെ പോകാൻ സമ്മതിക്കാതെ തടഞ്ഞ് നിര്‍ത്തുകയും ചെയ്തുവെന്ന് കെ.എസ്.ഇ.ബി പറയുന്നു. ജീവനക്കാര്‍ പൊലീസില്‍ അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയപ്പോൾ ജീവനക്കാര്‍ മദ്യപിച്ചാണ് വന്നിരിക്കുന്നതെന്ന രീതിയില്‍ പരാതി കൊടുക്കുകയായിരുന്നു. എന്നാൽ ഇവരെ മെഡിക്കൽ പരിശോധന നടത്തിയപ്പോൾ ഇവർ മദ്യപിച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നുവെന്നും കെ.എസ്.ഇ.ബി പറയുന്നു.