tata

കൊച്ചി: രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ എസ്.യു.വി കൂപ്പെയായ ടാറ്റ കർവ് പ്രതീക്ഷിച്ച് ഉപഭോക്താക്കൾ. ടാറ്റ കർവ് ഇ.വി ആഗസ്റ്റ് ആദ്യ വാരം ഇന്ത്യൻ വിപണിയിലെത്തും. ആകർഷണീയമായ ലുക്കും സ്‌പോർട്ടി ലുക്കും ഒത്തുചേരുന്ന ടാറ്റ കർവ് ശക്തിയും സൗന്ദര്യവും ഒത്തുചേരുന്ന മോഡലാണ്.

നെക്‌സോൺ, സഫാരി എന്നിവയ്ക്ക് സമാനമായ ഡിസൈനായിരിക്കും കർവ് ഇ. വിയുടേതാണെന്നാണ് വിലയിരുത്തുന്നത്. സുരക്ഷയ്ക്കായി ആറ് എയർബാഗുകളും മുന്നിലും പിന്നിലും സെക്യൂരിറ്റി ക്യാമറകളുമുണ്ടാകും. ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ടാറ്റ കർവ്.

ഒരുകാലത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് പുറത്തിറക്കിയ നാനോയുടെ ഇലക്ട്രിക് വകഭേദം ഉടൻ പുറത്തിറക്കാൻ ടാറ്റ ഒരുങ്ങുന്നതിനിടെയാണ് പുതിയ വാർത്തയും പുറത്തുവരുന്നത്. അതിനൂതനമായ ബാറ്ററി പാക്കിൽ പുറത്തിറക്കാൻ പോകുന്ന ടാറ്റ നാനോ ഇലക്‌ട്രിക് വകഭേദത്തിന് അതിശയിപ്പിക്കുന്ന ഫീച്ചറുകളാണ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്.

ഒറ്റ ചാർജിൽ 300 കിലോ മീറ്റർ വരെ റേഞ്ച് ലഭിക്കുന്ന ബാറ്ററി പാക്കുകളാണ് നാനോ ഇലക്‌ട്രിക്കിൽ ഉൾപ്പെടുത്തുകയെന്നാണ് ഓട്ടോമോട്ടീവ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ദീർഘ ദൂര യാത്രകൾക്ക് ഏറ്റവും മികച്ച ഓപ്ഷനായി നാനോ മാറിയേക്കും. വാഹനത്തിന്റെ അകത്തേക്ക് വരുമ്പോൾ അത്യുഗ്രൻ ഫീച്ചറുകളാണ് ടാറ്റ ഒരുക്കുക. ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകൾ കണക്‌ടിവിറ്റി സൗകര്യം ഉറപ്പായും പ്രതീക്ഷിക്കാം. കൂടാതെ എന്റർടെയിൻമെന്റിന് പ്രാധാന്യം നൽകിക്കൊണ്ട് ഏഴ്‌ഇഞ്ച് വലുപ്പത്തിലുള്ള ടച്ച് സ്‌ക്രീനും വാഹനത്തിലുണ്ടാകും