അശ്വതി: ദൈവിക കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. കുടുംബത്തിൽ സമാധാനമുണ്ടാകും. ഭാഗ്യദിനം ബുധൻ.
ഭരണി: കുടുംബസൗഖ്യമുണ്ടാകും. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും. സംഘടനാ പ്രവർത്തനങ്ങളിൽ സമയം ചെലവഴിക്കും. ഭാഗ്യദിനം വെള്ളി.
കാർത്തിക: പുതിയ കരാറുകളിൽ ഒപ്പുവയ്ക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. കൂട്ടുകച്ചവടം മെച്ചപ്പെടും. വിദേശയാത്ര സഫലമാകും. ഭാഗ്യദിനം ചൊവ്വ.
രോഹിണി: സഹൃദസദസുകളിൽ അംഗീകരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് യോഗം. വിദേശജോലി നഷ്ടപ്പെട്ടേക്കാം. ഭാഗ്യദിനം തിങ്കൾ.
മകയിരം: ആരോഗ്യവും ദാമ്പത്യസൗഖ്യവുണ്ടാകും. സ്വന്തം ജോലികൾ മറ്റുള്ളവരെ ഏല്പിക്കാതിരിക്കുക. കാർഷികാദായം ലഭിക്കും. ഭാഗ്യദിനം വ്യാഴം.
തിരുവാതിര: ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. ആരോഗ്യനില തൃപ്തികരം. ജീവിതത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. സ്ഥാനമാനങ്ങൾ ലഭിക്കും. ഭാഗ്യദിനം ചൊവ്വ.
പുണർതം: ആദ്ധ്യാത്മിക കാര്യങ്ങൾ മനസമാധാനമുണ്ടാകും. മേലധികാരികളോട് തർക്കിക്കരുത്. ആരാധനാലയങ്ങൾ സന്ദർശിക്കും. ഭാഗ്യദിനം ശനി.
പൂയം: ഗൃഹനിർമ്മാണം തുടങ്ങും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ക്ഷേത്രദർശനം നടത്തും. സന്താനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. ഭാഗ്യദിനം വെള്ളി.
ആയില്യം: കുട്ടികളുടെ ഉയർച്ചയിൽ അഭിമാനിക്കും. വീടിന്റെ അറ്റകുറ്റപ്പണി നടത്തും. കുടുംബത്തിൽ സമാധാനമുണ്ടാകും. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം ചൊവ്വ.
മകം: വിദേശജോലിക്ക് അവസരമുണ്ടാകും. പൂർവിക സ്വത്ത് ലഭിക്കാനിടയുണ്ട്. മേലധികാരികളുടെ ശാസന കേൾക്കേണ്ടി വരും. സന്താനങ്ങൾക്ക് അഭിവൃദ്ധി. ഭാഗ്യദിനം ബുധൻ.
പൂരം: നഷ്ടപ്പെട്ട പദവിയും അംഗീകാരവും തിരികെ ലഭിക്കും. തർക്കങ്ങൾ പരിഹരിക്കും. ജോലിയിൽ പ്രമോഷനു സാദ്ധ്യത. ദൂരയാത്രകൾ നടത്തും. ഭാഗ്യദിനം ഞായർ.
ഉത്രം: പഴയ സുഹൃത്തുക്കളുമായി പരിചയം പുതുക്കും. മാതാവിന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. സാമ്പത്തിക ഞെരുക്കമുണ്ടാകും. തിരക്കുകൾ വർദ്ധിക്കും. ഭാഗ്യദിനം വെള്ളി.
അത്തം: ഉപരിപഠനത്തിന് അവസരമുണ്ടാകും. പ്രലോഭനങ്ങൾ സൂക്ഷിക്കണം. ഏതുകാര്യത്തിനും തടസമുണ്ടായേക്കാം. ആരോഗ്യനില തൃപ്തികരം. ഭാഗ്യദിനം തിങ്കൾ.
ചിത്തിര: കലാരംഗത്ത് പ്രശസ്തി വർദ്ധിക്കും. ബന്ധുജനങ്ങൾക്കായി യാത്രകൾ വേണ്ടി വന്നേക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റമുണ്ടാകും. ഭാഗ്യദിനം വ്യാഴം.
ചോതി: വിശിഷ്ട വ്യക്തികളെ പരിചയപ്പെടും. വിദേശജോലിയിൽ തടസം. വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയം. വാക്കുതർക്കങ്ങൾ ഒഴിവാക്കണം. ഭാഗ്യദിനം ശനി.
വിശാഖം:പഴയ സഹപ്രവർത്തകർ ഒത്തുചേരും. ഏറ്റെടുക്കുന്ന ജോലി പൂർത്തിയാക്കും. ക്ഷേത്രദർശനം നടത്തും. ലഭിക്കാനുള്ള പണം ലഭിക്കും. ഭാഗ്യദിനം തിങ്കൾ.
അനിഴം: ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയം ലഭിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. ദൂരയാത്രകൾ അനുയോജ്യമല്ല. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം വെള്ളി.
തൃക്കേട്ട: കരാർ ജോലികൾ ഏറ്റെടുക്കും. ഭൂസ്വത്തുക്കൾ വിൽക്കാനും വാങ്ങാനും സമയം അനുകൂലം. പേരും പ്രശസ്തിയും വർദ്ധിക്കും. ഭാഗ്യദിനം ഞായർ.
മൂലം: കഴിവുകൾ അംഗീകരിക്കപ്പെടും. കച്ചവടത്തിൽ ലാഭം. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. കുടുംബജീവിതത്തിൽ സന്തോഷമുണ്ടാകും. ഭാഗ്യദിനം ശനി.
പൂരാടം: വേണ്ടപ്പെട്ടവരുടെ സഹായം ലഭിക്കും. ഭാര്യയുടെ ജോലിയിൽ അഭിവൃദ്ധിയുണ്ടാകും. ഉത്സവാദികളിൽ പങ്കെടുക്കും. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം ബുധൻ.
ഉത്രാടം: സാമ്പത്തിക നേട്ടമുണ്ടാകും. ചെലവുകൾ വർദ്ധിക്കും. കർമ്മരംഗത്ത് ശ്രേയസുണ്ടാകും. വാതരോഗങ്ങൾ വർദ്ധിക്കും. വിദ്യാഗുണമുണ്ടാകും. ഭാഗ്യദിനം ഞായർ.
തിരുവോണം: ഉദ്ദിഷ്ടകാര്യം സാധിക്കും. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കും. തൊഴിൽ സംബന്ധമായി വീടുവിട്ട് നിൽക്കേണ്ടി വരും. ഭാഗ്യദിനം ചൊവ്വ.
അവിട്ടം: സഹായമന:സ്ഥിതി ആദരവ് നേടിയെടുക്കും. വ്യവഹാരാദികളിൽ ഗുണകരമാകും. കീഴ്ജീവനക്കാരുടെ സമീപനം അലോസരപ്പെടുത്തും. ഭാഗ്യദിനം വ്യാഴം.
ചതയം: സാഹിത്യരചനകൾ അംഗീകരിക്കപ്പെടും. ഉപരിപഠനച്ചെലവ് വർദ്ധിക്കും. ഗവൺമെന്റ് ഉത്തരവുകൾക്ക് കാലതാമസമുണ്ടാകും. ഭാഗ്യദിനം ഞായർ.
പൂരുരുട്ടാതി: സാഹചര്യത്തിനനുസരിച്ച് ആത്മനിയന്ത്രണമുണ്ടാകും. ബിസിനസിൽ പുരോഗതി. കരാർ തൊഴിലുകാർക്ക് അനുകൂലം. ഭാഗ്യദിനം വെള്ളി.
ഉത്രട്ടാതി: പൊതുപ്രവർത്തകരുടെ പ്രശസ്തി വർദ്ധിക്കും. പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. പുതിയ ഭൂസ്വത്തുക്കൾ വാങ്ങും. ഭാഗ്യദിനം തിങ്കൾ.
രേവതി: സഹപ്രവർത്തകരുടെ സഹായം ലഭിക്കും. തടസങ്ങൾ അനുഭവപ്പെടും. ചെലവുകൾ വർദ്ധിക്കും. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം ബുധൻ.