ഒരു നാണയത്തിന്റെ ഇരുവശങ്ങൾ എന്നപോലെ ഓരോരുത്തരുടെയും ജീവിതത്തിൽ സുഖ - ദുഃഖങ്ങൾ മാറിമാറി വരാറുണ്ട്. അതിനാൽ, ജീവിതത്തിൽ ഓരോ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴും ഉടൻ മറ്റൊരു നല്ല കാര്യം സംഭവിക്കും എന്നാണ് വിശ്വാസം. വളരെ പെട്ടെന്നാണ് ചിലരുടെ ജീവിതം മാറി മറിയുന്നത്. ആഗ്രഹിച്ച എല്ലാ കാര്യങ്ങളും സംഭവിക്കും. എല്ലാ മേഖലകളിലും ഭാഗ്യം നിങ്ങളെ തേടിയെത്തും. അത്തരത്തിൽ നല്ല കാലം വരുന്നതിന് തൊട്ടുമുമ്പ് വരുന്ന ചില സൂചനകൾ അറിയാം. ഇത്തരത്തിലുള്ള സൂചനകൾ കണ്ടുകഴിഞ്ഞാൽ നിങ്ങളുടെ നല്ല കാലം വന്നുതുടങ്ങി എന്ന് മനസിലാക്കാം.
വീടിന്റെ പരിസരത്ത് നീല ശംഖുപുഷ്പം വിരിയുന്നത് ശുഭലക്ഷണമാണ്. ഇവ ഒറ്റ സംഖ്യയിലാണ് വിടരുന്നതെങ്കിൽ വളരെ പെട്ടെന്ന് തന്നെ വീട്ടിൽ ശുഭകാര്യം സംഭവിക്കും.
വീടിന്റെ പ്രധാന വാതിലിന് മുന്നിലായി അപ്രതീക്ഷിതമായി കാളയെ കാണുന്നെങ്കിൽ ശുഭകരമാണ്. ജീവിതത്തിൽ ഭാഗ്യം വർദ്ധിക്കാൻ പോകുന്നു, അംഗീകാരം ലഭിക്കും, ആഗ്രഹിക്കുന്നതെല്ലാം നടക്കും തുടങ്ങിയ കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കും.
പക്ഷികൾ ധാരാളമായി വീട്ടിലേക്ക് വരുന്നതും മറ്റൊരു ശുഭ ലക്ഷണമാണ്.
സ്വപ്നത്തിൽ സ്വർണ നിറത്തിലുള്ള പാമ്പിനെ കാണുന്നത് വളരെ നല്ലതാണ്. ദൈവത്തിന്റെ അനുഗ്രഹം ഉള്ളവരാണ് നിങ്ങൾ. ആഗ്രഹിച്ചതെല്ലാം നിങ്ങളെ തേടിയെത്തും എന്നാണ് വിശ്വാസം. എന്ത് ചെയ്താലും അത് നിങ്ങൾക്ക് അനുകൂലമാകും.
കാക്ക വീട്ടിൽ വന്ന് വെള്ളം കുടിക്കുന്നത് കാണുന്നതും നല്ലതാണ്.