nita-ambani

മുംബയ്: ഏഷ്യയിലെ ഏ​റ്റവും വലിയ കോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എപ്പോഴും സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഈ മാസം 12നാണ് മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടേയും ഇളയ മകനായ അനന്ദ് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും ആഡംബര വിവാഹം ലോകമൊട്ടാകെ അതിശയത്തോടെ നോക്കിക്കണ്ടത്. വിവാഹച്ചടങ്ങളുകളിൽ അംബാനി കുടുംബത്തിലെ സ്ത്രീകൾ ധരിച്ച വസ്ത്രങ്ങളുടെയും അണിഞ്ഞ ആഭരണങ്ങളുടെയും വിവരങ്ങൾ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ നിതാ അംബാനിയുടെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. 'നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ' നടന്ന പരിപാടിയിൽ പങ്കെടുക്കാൻ നിതാ അംബാനി ധരിച്ച സാരിയുടെ വിശേഷങ്ങളാണ് വൈറലാകുന്നത്. കൂടുതലും ബനാറസി സാരികൾ ധരിക്കുന്ന നിതാ അംബാനി ഇത്തവണ കസവുസാരി ധരിച്ചാണ് പരിപാടിക്കെത്തിയത്.

View this post on Instagram

A post shared by Swadesh Online (@swadesh_online)

പൂർണമായും കേരളത്തിൽ നെയ്‌തെടുത്തത് എന്ന പ്രത്യേകത കൂടി ഈ സാരിക്കുണ്ട്. കേരളത്തിലെ പ്രഗത്ഭരായ ഇരുപതോളം നെയ്ത്തുക്കാരാണ് കസവുസാരി തയ്യാറാക്കിയിരിക്കുന്നത്. ഒമ്പത് ഇഞ്ചോളം വീതിയുളള ഗോൾഡൻ ബോർഡറോടുകൂടിയ സാരിയിൽ മെറൂൺ മീന കാരി ബുട്ട ഡിസൈനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വൈറലാകുന്ന ചിത്രങ്ങളിൽ കസവുസാരി ധരിച്ച് സ്വർണമാലയും വളകളും കമ്മലും അണിഞ്ഞ നിതാ അംബാനിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. പുതിയ പോസ്റ്റിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.